വാളയാര്‍ കേസില്‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് തുടക്കമായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനതപുരം :വാളയാര്‍ കേസില്‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഗല്‍ഭനായ വക്കീലിനെ കൊണ്ട് കേസ് വാദിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് തുടക്കമായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഉപതെരഞ്ഞെടുപ്പിലെ മികച്ച നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.
അതേസമയം വാളയാര്‍ കേസിലെ പ്രതിക്ക് വേണ്ടി പാലക്കാട് സി.ഡബ്ള്യൂ.സി ചെയര്‍മാന്‍ ഹാജരായ സംഭവത്തില്‍ പ്രധാന സാക്ഷിയുടെ മൊഴി രേഖപ്പെടുത്താതെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജാ മാധവന്റെ മൊഴി രേഖപ്പെടുത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. തന്റെ മൊഴി എഴുതി വാങ്ങുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ജലജാ മാധവന്‍ പറഞ്ഞു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ട്