വാളയാർ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തില്‍ ദേശീയ പട്ടികജാതി കമ്മിഷൻ

ഈ മാസം 21ന് നടക്കുന്ന സിറ്റിങ്ൽ ആഭ്യന്തര സെക്രട്ടറിക്കു പുറമേ, 2 മെഡിക്കല്‍ ഓഫിസര്‍മാര്‍, സസ്പെന്‍ഡ് ചെയ്യപ്പെട്ട എഎസ്ഐ, സിഐ എന്നിവരും ഹാജരാകണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട് .കമ്മിഷന്‍ ഉപാധ്യക്ഷന്‍ എല്‍. മുരുകന്‍ ആണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്

0

ഡല്‍ഹി: വാളയാറില്‍ പട്ടികജാതിപെൺകുട്ടികൾ സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തില്‍ ദേശീയ പട്ടികജാതി കമ്മിഷന് അതൃപ്തിഅറിയിച്ചു .കേസ് കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍ . ആഭ്യന്തരസെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാവാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 21ന് നടക്കുന്ന സിറ്റിങ്ൽ ആഭ്യന്തര സെക്രട്ടറിക്കു പുറമേ, 2 മെഡിക്കല്‍ ഓഫിസര്‍മാര്‍, സസ്പെന്‍ഡ് ചെയ്യപ്പെട്ട എഎസ്ഐ, സിഐ എന്നിവരും ഹാജരാകണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട് .കമ്മിഷന്‍ ഉപാധ്യക്ഷന്‍ എല്‍. മുരുകന്‍ ആണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ സിറ്റിങ്ങിൽ ചീഫ് സെക്രട്ടറിക്കു വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, ഡിജിപിക്കായി ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ. സോജന്‍ എന്നിവര്‍ കമ്മിഷനു മുന്‍പാകെ ഹാജരായി. ഉദ്യോഗസ്ഥരോട് കേസിന്റെ വിശദമായ വിവരങ്ങള്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു

You might also like

-