വിജയലക്ഷിമി അനുപ് ലൂടെ ലോകംകാണും പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി

പാലാ സ്വദേശി അനൂപാണ് വരൻ. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. പാലാ സ്വദേശിയായ അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്

0

വൈക്കം: മലയാളത്തിന്‍റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ സ്വദേശി അനൂപാണ് വരൻ. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. പാലാ സ്വദേശിയായ അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്.

പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്. ഉദയനാപുരം ഉഷാ നിവാസില്‍ വി.മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയ ലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി മലയാളസിനിമ രംഗത്തെത്തിയത്. ഇതിനകം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടിയിട്ടുള്ള വിജയലക്ഷ്മി മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഗായത്രിവീണ എന്ന അപൂർവവാദ്യം വായിയ്ക്കുന്ന ഏകകലാകാരിയായ വിജയലക്ഷ്മി നിരവധി റിയാലിറ്റിഷോകളിലും പാടി താരമായിട്ടുണ്ട്.നേരത്തെ വിജയലക്ഷ്മിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍ വിവാഹശേഷം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ വിവാഹത്തില്‍ നിന്ന് വിജയലക്ഷ്മി പിന്മാറുകയായിരുന്നു.

You might also like

-