വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു

തലശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ച് മൂന്നംഗ സംഘമാണ് നസീറിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു വച്ച് മൂന്നംഗ സംഘമാണ് നസീറിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുന്നതിനിടെ കായ്യത്ത് റോഡില്‍ വച്ച് ബൈക്കിലെത്തിയ 3 അംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ടു വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നു. തലയ്ക്കും വയറിനും കൈകാലുകള്‍ക്കുമാണു പരുക്ക്.

സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന നസീര്‍ പാര്‍ട്ടി അംഗത്വ അപേക്ഷാ ഫോമില്‍ മതമെന്ന കോളം ഉള്‍പ്പെടുത്തിയതു ചോദ്യം ചെയ്തതിനു പിന്നാലെയാണ് നസീര്‍ പാര്‍ട്ടിക്ക് അനഭിമതനായത്. തലശേരി നഗരസഭാ കൗണ്‍സിലറായും നസീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലും പ്രതിയായിരുന്നു. എന്നാല്‍ തന്നെ കേസില്‍പ്പെടുത്തിയതാണെന്നു നസീര്‍ ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. നേരത്തെയും നസീറിനെതിരെ ആക്രമണമുണ്ടായിട്ടുണ്ട്.അതേസമയം അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി.പി.എം തിരുമാനിച്ചിട്ടില്ലന്നതിന്‍റെ തെളിവാണ് ഈ ആക്രമണം. തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സി.പി.എമ്മിനെ ഇപ്പോഴും നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

You might also like

-