കള്ളവോട്ട്, മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും: ജില്ലാ കളക്ടര്‍

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ഹാജരാക്കണമെന്നും കളക്ടര്‍ അറിയിച്ചു.ബി.എല്‍.എ നല്‍കുന്ന സ്ലിപ്പുമായി എത്തുന്നവരെ മാത്രമെ പോളിംഗ് സ്‌റ്റേഷനുള്ളിലേക്ക് പ്രവവേശിപ്പിക്കൂ

0

കാസര്‍കോട്: കള്ളവോട്ട് നടന്നെന്നു വ്യക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച റീ പോളിംഗ് നടത്തുന്ന കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കളക്ടര്‍ വ്യക്തമാക്കി. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തായ കൂളിയാട് ജി.യു.പി സ്‌കൂളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരിയെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.മുഖാവരണം ധരിച്ചെത്തുന്നവര്‍ യു.ഡി.എഫിനു വേണ്ടി കള്ളവോട്ട് ചെയ്‌തെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആരോപിചിരിന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ഹാജരാക്കണമെന്നും കളക്ടര്‍ അറിയിച്ചു.ബി.എല്‍.എ നല്‍കുന്ന സ്ലിപ്പുമായി എത്തുന്നവരെ മാത്രമെ പോളിംഗ് സ്‌റ്റേഷനുള്ളിലേക്ക് പ്രവവേശിപ്പിക്കൂ. വോട്ടര്‍ പട്ടികയിലെ പേരും തിരിച്ചറിയില്‍ രേഖിലെ പേരും ഒരു പോലെയായിരിക്കണം. റീപോളിംഗില്‍ വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ നടുവിരലിലാകും മഷി പതിപ്പിക്കുക.

You might also like

-