മറിയം ത്രേസ്യയുടെ വിശുദ്ധപ്രഖ്യാപന ചടങ്ങ്: മാർപാപ്പയ്ക്ക്യുമായി വി.മുരളീധരൻ കുടിക്കാഴച്ചനടത്തി
കൂടിക്കാഴ്ചയ്ക്ക് ശേഷം മഹാത്മാഗാന്ധിയുടെ വ്യാഖ്യാനത്തിലുള്ള ഭഗവദ് ഗീതയും കേരളീയ ക്ഷേത്രങ്ങളിലെ പരമ്പരാഗത രീതിയിൽ തിടമ്പേന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു
വത്തിക്കാൻസിറ്റി : മറിയം ത്രേസ്യയുടെ വിശുദ്ധപ്രഖ്യാപന ചടങ്കിൽ സംബന്ധിക്കാനെത്തിയ കേന്ദ്ര മന്ത്രി വി മുരളീധരൻ മാര്പാപ്പായുമായി കൂടിക്കാഴ്ച നടത്തി മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക സംഘത്തിന് നേതൃത്വം നൽകിയത് മുരളീധരനായിരുന്നു. ഇവിടെ വച്ച് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ വിവരം മുരളീധരൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കു വച്ചത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം മഹാത്മാഗാന്ധിയുടെ വ്യാഖ്യാനത്തിലുള്ള ഭഗവദ് ഗീതയും കേരളീയ ക്ഷേത്രങ്ങളിലെ പരമ്പരാഗത രീതിയിൽ തിടമ്പേന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു .
കേരളത്തിലെ തൃശൂരിൽ നിന്നുള്ള മറിയം ത്രേസ്യ ഉൾപ്പടെ അഞ്ച് പേരെ വിശുദ്ധരായി മാർപ്പാപ്പ പ്രഖ്യാപിച്ച ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സംഘത്തെ നയിച്ചുകൊണ്ട് പങ്കെടുത്തു. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളെ സാക്ഷി നിർത്തിക്കൊണ്ട് വത്തിക്കാനിലെ സെന്റ്. പീറ്റേഴ്സ് ചത്വരത്തിൽ മാർപ്പാപ്പയുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബർ 29-ാം തീയതി ‘മൻ കി ബാത്തി’ൽ സൂചിപ്പിച്ചത് ആഗോള ക്രൈസ്തവ സഭ ഇന്ത്യയിൽ നിന്നുള്ള ഒരു കന്യാസ്ത്രീയെ …