വി മുരളീധരന്റെ അബുദാബി സന്ദർശനത്തിൽ സ്മിതാമേനോന്‍ പങ്കെടുത്തെന്ന പരാതി; പ്രധാനമന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് തേടി

സലീം മടവൂരാണ് പരാതി നല്‍കിയത്. മാധ്യമ പ്രവര്‍ത്തകയെന്ന രീതിയിലാണ് സ്മിതാമേനോന്‍ പങ്കെടുത്തതെന്നാണ് വി മുരളീധരന്റെ വിശദീകരണം

0

ഡൽഹി :കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഒഫീസ് വിദേശകാര്യ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. മുരളീധരന്റെ അനുമതിയോടെ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഒഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ കൊച്ചിയിലെ പി.ആര്‍ കമ്പനി മാനേജര്‍ സ്മിതാമേനോന്‍ പങ്കെടുത്തുവെന്ന പരാതിയിലാണ് നടപടി. ലോക്താന്ത്രിക യുവജനതാദള്‍ ദേശീയപ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്. മാധ്യമ പ്രവര്‍ത്തകയെന്ന രീതിയിലാണ് സ്മിതാമേനോന്‍ പങ്കെടുത്തതെന്നാണ് വി മുരളീധരന്റെ വിശദീകരണം.മുരളിധരനുമായി ബന്ധപ്പെട്ട നിരവധി ബിനാമി ഏർപ്പാടുകൾ സംബന്ധിച്ചു അന്വേഷണം വേണമെന്ന് സലിം ആവശ്യപ്പെട്ടു .

You might also like

-