ഇന്ത്യ ജപ്പാൻ സാങ്കേതിക വിദ്യകരാർ 5ജി ​​​​ടെക്നോളജിയിൽ ധാരണ 

5ജി ങ്കേതികവിദ്യയുൾപ്പടെയുള്ള രംഗത്തെ സഹകരണത്തിന്റെ വിശദമായ വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ചൈനയുടെ ടെലികോം ഭീമൻ ഹുവാവേയ്‌ക്കെതിരായ അന്താരാഷ്ട്ര തിരിച്ചടി നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ കരാർ

0

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി ​​​​ടെക്നോളജി തു​​​​ട​​​​ങ്ങി​​​​യ സുപ്ര​​​​ധാ​​​​ന​​​​ സാങ്കേതിക വിദ്യകളുടെ രംഗത്ത് ഇ​​​​ന്ത്യ-​​​​ജ​​​​പ്പാ​​​​ൻ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ധാ​​​​ര​​​​ണ​​​. പതിമൂന്നാമത് ഇന്ത്യ-ജപ്പാൻ വിദേശകാര്യ കൂടിക്കാഴ്ചയിലാണ് സാങ്കേതിക രംഗത്തെ സഹകരണത്തിന് ധാരണയായത്. 5 ജി, ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(നിർമിത ബുദ്ധി ) (എ.ഐ) എന്നീ മേഖലയിൽ സഹകരണത്തിന് തയാറാകുന്ന സൈബർ സുരക്ഷാ കരാറിനാണ് ഇരുരാജ്യങ്ങളും അന്തിമരൂപം നൽകിയത്.5ജി ങ്കേതികവിദ്യയുൾപ്പടെയുള്ള രംഗത്തെ സഹകരണത്തിന്റെ വിശദമായ വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ചൈനയുടെ ടെലികോം ഭീമൻ ഹുവാവേയ്‌ക്കെതിരായ അന്താരാഷ്ട്ര തിരിച്ചടി നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ കരാർ. ചൈ​​​​നീ​​​​സ് ക​​​​മ്പനിയായ ഹുവാവേയെ 5 ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് മാ​​​​റ്റി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ജ​​​​പ്പാ​​​​നു​​​​മാ​​​​യി ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ഇന്ത്യ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി ജാപ്പനീസ് കമ്പനികൾ 5 ജി സേവനങ്ങൾ ഉപഭോഗ്താക്കളിലേക്ക് എത്തിക്കാൻ തയ്യാറെടുക്കുന്നതിലും ഇപ്പോഴത്തെ കരാർ പ്രാധാന്യമർഹിക്കുന്നു.വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി എ​​​​സ്. ജ​​​​യ​​​​ശ​​​​ങ്ക​​​​റും ജാ​​​​പ്പ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി തോ​​​​ഷി​​​​മി​​​​തു മൊ​​​​ടേ​​​​ഗി​​​​യും ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​യി​​ൽ ഇന്തോ-​​​​പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും തീരുമാനമായിട്ടുണ്ട്.

You might also like

-