വി. മുരളീധരനൊപ്പം പി.ആർ മാനേജറായ സ്മിത മേനോൻ പങ്കെടുത്തത് നയതന്ത്ര പ്രതിനിധി സംഘത്തിനൊപ്പം

ഇപ്പോള്‍ പുറത്തു വന്ന ദൃശ്യങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്.മന്ത്രി ഇരിക്കുന്ന അതേ വേദിയില്‍ മന്ത്രിതല സംഘത്തിനൊപ്പം തന്നെയായിരുന്നു സ്മിത മേനോന്‍റെയും ഇരിപ്പിടം

0

ദേശകാര്യ സഹമന്ത്രി വി. മുരളീധരനൊപ്പം പി.ആർ മാനേജറായ സ്മിത മേനോൻ പങ്കെടുത്ത ഓഷ്യൻ റിം അസോസിയേഷൻ സമ്മേളനത്തിന്‍റെ ദ്യശ്യങ്ങൾ പുറത്ത്. മന്ത്രിക്ക് ഒപ്പം സ്മിത മേനോൻ വേദി പങ്കിട്ടെന്നും ദ്യശ്യങ്ങളിൽ വ്യക്തം. നയതന്ത്ര സംഘത്തിന്‍റെ ഭാഗമല്ലാത്ത സ്മിത മേനോൻ സമ്മേളനത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഇപ്പോള്‍ പുറത്തു വന്ന ദൃശ്യങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്.മന്ത്രി ഇരിക്കുന്ന അതേ വേദിയില്‍ മന്ത്രിതല സംഘത്തിനൊപ്പം തന്നെയായിരുന്നു സ്മിത മേനോന്‍റെയും ഇരിപ്പിടം. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം തന്നെ പുറത്തുവിട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ മീഡിയ വണ്‍ സംപ്രേഷണം ചെയ്യുന്നത്.