സര്‍വകലാശാലയെ ജാതി-മത അടിസ്ഥാനത്തില്‍ കാണരുത്

ശ്രീനാരായണ സര്‍വകലാശാലയെ ജാതിയുടേയും മതത്തിന്റേയും പേരില്‍ കാണരുത്. തലപ്പത്ത് വരുന്നവര്‍ കാര്യപ്രാപ്തി ഉള്ളവരാണോ എന്നതാണ് പ്രധാനമെന്നും കോടിയേരി

0

ശ്രീനാരായണ സര്‍വകലാശാലയെ ജാതിയുടേയും മതത്തിന്റേയും പേരില്‍ കാണരുത്.

തിരുവനന്തപുരം :ശ്രീ നാരായണ ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീനാരായണ സര്‍വകലാശാലയെ ജാതിയുടേയും മതത്തിന്റേയും പേരില്‍ കാണരുത്. തലപ്പത്ത് വരുന്നവര്‍ കാര്യപ്രാപ്തി ഉള്ളവരാണോ എന്നതാണ് പ്രധാനമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

പിണറായി സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെനന്നായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന . ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വൈസ്ചാൻസലർ നിയമനത്തിൽ മന്ത്രി കെ.ടി ജലീൽ അനാവശ്യ ഇടപെടൽ നടത്തിയെന്നു . സർവകലാശാല ഉദ്ഘാടനത്തിന് ശ്രീനാരായണീയരെ ക്ഷണിക്കാതെ ഇടതുസർക്കാർ രാഷ്ട്രീയംകളിച്ചെന്നും വെള്ളാപ്പള്ളി കൊല്ലത്ത്പറഞ്ഞിരുന്നു

You might also like

-