അയോധ്യയിലെ പള്ളി ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍ താന്‍ പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രു യോഗിയും ഒരു ഹിന്ദുവമായ താന്‍ അവിടെ പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0

സുപ്രീംകോടതിയുടെ ഉത്തരവിന്റെ ഭാഗമായി നിര്‍മിക്കാന്‍ പോകുന്ന അയോധ്യയിലെ പള്ളി ഉദ്ഘാടനത്തിന് ക്ഷണിച്ചാല്‍ ഒരു യോഗിയും ഒരു ഹിന്ദുവമായ താന്‍ അവിടെ പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് ഒരു മതവുമായും യാതൊരു പ്രശ്‌നവുമില്ലെന്നും തലയില്‍ തൊപ്പികള്‍ ധരിച്ച്‌ റോസയിലോ ഇഫ്താറിലോ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ മതേതരരാണെന്ന് നടിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു. ‘അത് മതേതരത്വമല്ല, പൊതുജനങ്ങള്‍ അത് മനസ്സിലാക്കുന്നു.’

You might also like

-