പരിമിതിക്കിടയിൽ മലയാളി ഇന്ന് ഉത്രാട പാച്ചിൽ…
പഴമയുടേയും ഐതിക്യത്തിന്റേയും തിരുവോണത്തെ വരവേൽക്കാൻ മലയാളീ പാതി മുഖം മറച്ച് അകലം പാലിച്ചു തയ്യാറായിക്കഴിഞ്ഞു
ഇന്ന് ഉത്രാടം…അകലത്തിലൊരണം ആഘോഷിക്കാൻ ലോകമെങ്ങുമുള്ള മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു .പഴമയുടേയും ഐതിക്യത്തിന്റേയും തിരുവോണത്തെ വരവേൽക്കാൻ മലയാളീ പാതി മുഖം മറച്ച് അകലം പാലിച്ചു തയ്യാറായിക്കഴിഞ്ഞു. തിരുവോണത്തിനെത്തുന്ന മാവേലിയെ മലയാളിഇത്തവണ വരവേൽക്കുന്നത് മുഖാവരണം ധരിച്ചും അകലാപാലിച്ചുമാണ് ചരിത്രത്തിന്റെ അപൂർവ്വതയിൽ സമൃദ്ധിയുടെ പൊന്നോണം മലയാളികൾ ഇങ്ങനെ ആഘോഷിച്ചിട്ടേ ഉണ്ടാകില്ല . നൂറ്റാണ്ടിലെതന്നെ മഹാമാരിയിൽ എങ്ങനെ കരകയറുക എന്ന് ലോകം പകച്ചുനില്കുമ്പോഴാനാണ് ആചാരങ്ങൾക്ക് വിരാമമിടാതെ മലയാളീ ഇത്തവണയും ഓണം ആഘോഷിക്കാൻ ഒരുക്കിയിട്ടുള്ളത്
ലോകത്തിന്റെ ഏതു കോണിലായാലും, ഓണംമറന്നൊരു ചിങ്ങമുണ്ടാകുമോ മലയാളിക്ക്?. ഇന്ന് പൂവുണ്ട്, പക്ഷെ, പൂവിളിയില്ല. ഓണമുണ്ട്, ഓണക്കളികളില്ല.ഓണത്തല്ലിനു കൂട്ടംകൂടി പുറത്തിറങ്ങാനാകിലല്ല നാട്ടിലെ ക്ലബ്ബ്കളിലും വായന ശാലകളിലും എല്ലാവർഷവുംനടത്താറുള്ള ഓണക്കളി ഇത്തവണ എങ്ങുമില്ല , പതിവ് പോലുള്ള ഉത്രാടപ്പാച്ചലിന്റെ തിരക്ക് നാട്ടിലെങ്ങുമില്ലങ്കിലും.ഓണത്തിനായിട്ടുള്ള ഒരുക്കങ്ങൾ മലയാളി പരിമിതികൾക്കിടയിൽ പൂർത്തിയാക്കി നാളെ തിരുവോണം ആഘോഷിക്കും