ഉത്രയുടെ കൊലപാതകം പ്രതികൾ നാലുദിവസം പോലീസ് കസ്റ്റഡിയിൽ

ഉത്ര മരിച്ചുകിടന്ന മുറിയിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ ഉത്രയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് സൂരജ് പറഞ്ഞു

0

കൊല്ലം :അഞ്ചൽ സ്വദേശിനി ഉത്രയുടെ കൊലപാതകത്തിൽ പ്രതികളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഭർത്താവ് സൂരജിനെയും പാമ്പുപിടുത്തക്കാരൻ സുരേഷിനെയും പുനലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്.ഇന്ന് രാവിലെ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തിരുന്നു. വീടിന് മുന്നിലെത്തിയ സൂരജിനെ കണ്ടപ്പോൾ ഉത്രയുടെ അമ്മ മണിമേഖലക്ക് ദേഷ്യവും സങ്കടവും അടക്കാനായില്ല.

ഉത്ര മരിച്ചുകിടന്ന മുറിയിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ ഉത്രയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് സൂരജ് പറഞ്ഞു. ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പിനിടെ വീടിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രവും കണ്ടെടുത്തു. ഇതിൽ ശാസ്ത്രീയ പരിശോധന നടത്തി.കസ്റ്റഡിയിൽ വിട്ട പ്രതികളെ വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. അതേസമയം സൂരജിനും കുടുംബത്തിനുമെതിരെ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഉത്രയുടെ ഒന്നര വയസുകാരനായ മകനെ ഭർതൃവീട്ടിൽ നിന്നും ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറും.

You might also like

-