ഉത്രാവധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പു സാക്ഷിയാകും കേസിൽ ഉടൻ കുറ്റപത്രം
ദൃക്‌സാക്ഷികൾ ഇല്ലാത്തകേസിൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കുന്നത് കേസിന് കൂടുതൽ ബാലനാകുമെന്ന്
അടൂർ : പാമ്പിനെ ആയുധമാക്കിയ ഉത്രാ വധക്കേസിൽ രണ്ടാം പ്രതി പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കികോടതി . മാപ്പ് സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. ദൃക്‌സാക്ഷികൾ ഇല്ലാത്തകേസിൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കുന്നത് കേസിന് കൂടുതൽ ബാലനാകുമെന്ന് തിരിച്ചറിവിലാണ് കൊലക്ക് ഉപയോഗിച്ച പാമ്പിനെ നൽകിയ സുരേഷാണ് മാപ്പുസാക്ഷിയാക്കുന്നത്
ഉത്രയെ കൊല്ലാൻ ഉപയോഗിച്ച പാമ്പിനെ സൂരജിന് നൽകിയത് പാമ്പുപിടുത്തക്കാരൻ കൂടിയായ സുരേഷായിരുന്നു. ആദ്യം അണലിയേയും പിന്നീട് മൂർഖനേയുമായിരുന്നു നൽകിയത്. സുരേഷിന്റെ ചിറക്കരയിലെ വീട്ടിലെത്തിയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. രണ്ട് പാമ്പുകൾക്കായി പതിനായിരം രൂപയും നൽകിയിരുന്നു. സൂരജ് പാമ്പിനെ വാങ്ങിയതിന് സുരേഷിന്റെ മകൻ ഉൾപ്പെടെ സാക്ഷിയായിരുന്നു. ഇത് കേസിൽ നിർണായകമായി. പാമ്പിനെ അനധികൃതമായി കൈവശം വച്ചതിന് സുരേഷിനെതിരെ വനംവകുപ്പും കേസെടുത്തിരുന്നു.