ഉഷ സ്കൂൾ അത്ലറ്റിക്സിലെ കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി

പുലർച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിഗ വിവരം. ബാലുശേരി പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു

0

കോഴിക്കോട് | ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിഗ വിവരം. ബാലുശേരി പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

ഒന്നര വർഷം മുൻപാണ് ജയന്തി ഇവിടെ കോച്ചായെത്തിയത്. നിരവധി നേട്ടങ്ങളും ഇവർക്ക് കീഴിൽ വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. സ്ഥാപനത്തിൽ വിദ്യാർത്ഥികളും ജീവനക്കാരും മാനസിക സമ്മർദ്ദം നേരിടുന്നതായി ആരോപണം ഉയർന്നിരുന്നു. ഈ നിലയിലേക്ക് അന്വേഷണം പോകും. സഹകോച്ചുമാരുടെയും വിദ്യർത്ഥികളുടെയും മൊഴി രേഖപ്പെടുത്തും

You might also like