അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധം  

ക്രൂരവും, മനുഷ്യത്വ രഹിതവുമായി പിഞ്ചു കുട്ടികളെ പോലും നിര്‍ദാക്ഷ്യണ്യമായി മാതാപിതാക്കളില്‍ നിന്നും അകറ്റുന്ന നടപടിയെ എന്ത് വിലകൊടുത്തും നേരിടുമെന്ന പ്രകടനക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു

0

Picture

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരും മാതാപിതാക്കളില്‍ നിന്നും കുട്ടികളെ പിടികൂടി ഷെല്‍ട്ടറില്‍ അടക്കുന്ന ട്രംമ്പ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ജൂണ്‍ 14 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.

‘ഫാമിലി ബിലോങ്ങ് റ്റുഗെതര്‍’ എന്ന സംഘടനയാണ് റാലി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. അമ്പത് സംസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി സംഘടനാ ഭാരവാഹികള്‍ അവകാശപ്പെടുന്നു.

ക്രൂരവും, മനുഷ്യത്വ രഹിതവുമായി പിഞ്ചു കുട്ടികളെ പോലും നിര്‍ദാക്ഷ്യണ്യമായി മാതാപിതാക്കളില്‍ നിന്നും അകറ്റുന്ന നടപടിയെ എന്ത് വിലകൊടുത്തും നേരിടുമെന്ന പ്രകടനക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രകടനക്കാര്‍ പ്രതിഷേധമറിയിച്ചത്.

ഞങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുകൂലമല്ല, എന്നാല്‍ കുട്ടികളോട് കാണിക്കുന്നത് തികച്ചും അനീതിയാണ് സംഘടനാ നേതാക്കള്‍ പരാതിപ്പെട്ടു.

അനധികൃതമായി ആരെങ്കിലും അതിര്‍ത്തി കടന്ന് അമേരിക്കയില്‍ പ്രവേശിച്ചാല്‍ മുന്‍ ഭരണകൂടം സ്വീകരിച്ചതിനേക്കാള്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന ട്രംമ്പ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ടെക്‌സസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ മാത്രം 1800 കുടുംബങ്ങളിലെ കുട്ടകളെ മാതാപിതാക്കളില്‍ നിന്നും അകറ്റി ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചിരിക്കയാണെന്ന് ടെക്‌സസ് സിവില്‍ റൈറ്റ്‌സ് പ്രോജക്റ്റ് അറ്റോര്‍ണി നറ്റാലിയ കൊര്‍ണേലിയൊ പറഞ്ഞു.

You might also like

-