സിറ്റി മേയറേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

0

എഡ്ജ് മോണ്ട് കൗണ്ടി(നോര്‍ത്ത് കരോളിന): നോര്‍ത്ത് കരോളിനായിലെ ചെറിയ നഗരമായ എഡ്‌ജുകോംബേ കൗണ്ടി മേയര്‍ ഗാരി സ്‌കെല്‍ട്ടണ്‍ (Gary Skelton), ഭാര്യ ജാക്കി സ്‌കെല്‍ട്ടന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസ്സില്‍ ടാര്‍ബറോയില്‍ നിന്നുള്ള യുവാവ് കീത്ത് വില്യംസ്സിനെ(25) അറസ്റ്റ് ചെയ്തതായി എഡ്ജ്‌കോംബ് കൗണ്ടി ഷെറിഫ് ക്ലിത്ത്റ്റ് കില്‍സണ്‍ പറഞ്ഞു.

എഡ്ജ് കോംബ് ആശുപത്രിയിലെ ഓണ്‍കോളജി നഴ്‌സായിരുന്ന ജാക്കി ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മേയറും, ഭാര്യയും വീടിനകത്ത് വെടിയേറ്റ മരിച്ച വിവരം പുറത്തറിയുന്നത്.സെപ്റ്റംബര്‍ 6 വ്യാഴാഴ്ചയായിരുന്നു സംഭവം. ഈ കേസ്സില്‍ അറസ്റ്റിലായ പ്രതി കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ജയിലില്‍ നിന്നും പരോളിലിറങ്ങിയത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് കീത്തെന്ന് പോലീസ് പറഞ്ഞു.ടൗണ്‍ കമ്മീഷ്‌നര്‍ മേയറുടെ മരണം സ്ഥിരീകരിച്ചു. മേയറാകുന്നതിനു മുമ്പ് ഗാരി ഒരു ബാങ്കറായിരുന്നു. കൊലയ്ക്ക് പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു.

You might also like

-