യുദ്ധ ഭീതി ഉക്രൈനിൽ അടിയന്തിരാവസ്ഥ റഷ്യൻ ആക്രമണം ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ
രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് ദേശീയ സുരക്ഷാ സമിതി നിര്‍ദേശം നല്‍കിയത്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം ഉടനുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
കീവ് | റഷ്യന്‍ ആക്രമണ സാധ്യത നിലനില്‍ക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രൈന്‍. റഷ്യയുടെ ആക്രമണമുണ്ടായാല്‍ നേരിടാനും പ്രതിരോധിക്കാനും തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചു. നടപടികള്‍ക്കെതിരെ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി.
കിഴക്കന്‍ യുക്രൈന്‍ മേഖലയിലെ വ്യോമാര്‍തിര്‍ത്തി റഷ്യ അടച്ചാതായാണ് റിപ്പോര്‍ട്ട്.യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദ്മിർ സെലൻസ്കി. ഏതുനിമിഷവും യുദ്ധമുണ്ടായാക്കാമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാറ്റോ സൈനിക ശക്തികള്‍ സഹായിച്ചില്ലെങ്കില്‍ റഷ്യയുമായി ഒറ്റയ്ക്ക് പൊരുതി നില്‍ക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നും വ്ലോദ്മിർ സെലൻസ്കി അവകാശപ്പെട്ടു.
അതേസമയം മണിക്കൂറുകൾക്കുള്ളിൽ യുക്രെയ്‌നിൽ റഷ്യൻ ആക്രമണം ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഈ രാത്രി അവസാനിക്കുന്നതിന് മുൻപ് റഷ്യൻ ആക്രമണം ഉണ്ടാകുമെന്നാണ് ആന്റണി ബ്ലിങ്കൻ പറഞ്ഞത്. വലിയ ആക്രമണം ഒഴിവാക്കാനുള്ള അവസരം ഇപ്പോഴും കാണുന്നുണ്ട്. ഏത് സമയത്ത് എപ്പോഴാണ് ആക്രമണം നടക്കുക എന്നത് തനിക്കിപ്പോൾ പറയാൻ കഴിയില്ലെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.റഷ്യ സമ്പൂർണ്ണ അധിനിവേശം നടത്തിയാൽ പ്രസിഡന്റ് വ്‌ലാഡിമർ പുഡിന് ദീർഘകാല പ്രത്യാഘാതങ്ങളാകും നേരിടേണ്ടി വരിക. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി നടത്താനിരുന്ന കൂടിക്കാഴ്‌ച്ച ബ്ലിങ്കൻ റദ്ദാക്കിയിരുന്നു. യുക്രെയ്‌നിൽ ഇപ്പോഴുള്ള പ്രതിസന്ധി രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണെന്നും ബ്ലിങ്കൻ പറഞ്ഞു
യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി വീണ്ടും ചേരും. സമാധാനം നിലനിര്‍ത്താന്‍ റഷ്യയുടെ നീക്കത്തിനെതിരെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി യുഎന്നിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റെ വ്‌ളാഡിമിര്‍ പുടിന്‍ പ്രതികരിക്കുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് അറിയിച്ചു.