ഷിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗാന്ധി ജയന്തി  ആഘോഷിച്ചു

ലോകസമാധാനത്തിന് ഏറ്റവും പറ്റിയ ആയുധം ഗാന്ധിജി ഉയർത്തിയ അഹിംസ തന്നെയാണന്നുള്ള ലോകനേതാക്കളുടെ തിരിച്ചറിവ് ഇനിയുള്ള കാലം ലോകസമാധാനത്തിൻെറതായിരിക്കുമെന്നു ഐ .ഓ.സി. ഷിക്കാഗോ ചാപ്റ്റർ പ്രത്യാശ്യ  പ്രകടിപ്പിച്ചു. 

0

ഷിക്കാഗോ: രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ ജന്മദിനം ഷിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  ഐ ഓ സി )ആഘോഷിച്ചു . ഗാന്ധിജിയുടെപൂർണകായ പ്രതിമയിൽ കോൺഗ്രസ്സ് നേതാക്കൾപുഷ്പാർച്ചന നടത്തി .ഗാന്ധിജി ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് ഇന്ന് വളരെയേറെ പ്രസക്തി വർദ്ധിച്ചിരിക്കുന്നുവെന്ന് ഐ. ഓ. സി. നേതാക്കൾചൂണ്ടിക്കാട്ടി . ലോകജനത ഗാന്ധിജിയുടെ അഹിംസ വാദം അംഗീകരിച്ചു കഴിഞ്ഞു .ലോകസമാധാനത്തിന് ഏറ്റവും പറ്റിയ ആയുധം ഗാന്ധിജി ഉയർത്തിയ അഹിംസ തന്നെയാണന്നുള്ള ലോകനേതാക്കളുടെ തിരിച്ചറിവ് ഇനിയുള്ള കാലം ലോകസമാധാനത്തിൻെറതായിരിക്കുമെന്നു ഐ .ഓ.സി. ഷിക്കാഗോ ചാപ്റ്റർ പ്രത്യാശ്യ  പ്രകടിപ്പിച്ചു.

യുപിയിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഐ ഓ സി പ്രതിഷേധം രേഖപ്പെടുത്തി.ജനാധിപത്യ മതേതരത്യ ഇന്ത്യയുടെ നെഞ്ചിൽ ഏറ്റ ഈ മുറിവ്യു പി ഭരണകൂടത്തിൻെറ ഭീകരതയാണ് കാട്ടുന്നത് .ഇതുപോലെയുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുവാൻ ഇന്ത്യൻ ജനത ഒന്നാകെ ശബ്ദമുയർത്തണമെന്ന് ഐ.ഓ.സി. ആവശ്യപ്പെട്ടു . ഗാന്ധിജയന്തി പുഷ്പാർച്ചനയിലും തുടർന്നു നടന്ന യോഗത്തിലുംപ്രസിഡന്റ് പ്രൊഫ: തമ്പി മാത്യു,ഐ.ഓ.സി കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു ,വൈസ് പ്രസിഡന്റ് സതീശൻനായർ,ജന:സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ ആന്റോകവലക്കൽ ,ഐ ഓ സി കോർ വർക്കിംഗ് കമ്മിറ്റി അംഗം സന്തോഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു .

You might also like

-