അമേരിക്കയിൽ കോവിഡ് ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചു
കോഴഞ്ചേരി തെക്കേമല സ്വദേശി ലാലു പ്രതാപ് (64), തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു (80), തൃശ്ശൂർ സ്വദേശി ടെന്നിസൺ (82), കോഴിക്കോട് കോടഞ്ചേരി സ്വദേശി പോൾ (27) എന്നിവരാണ് അമേരിക്കയിലെ വിവിധ ഇടങ്ങളിലായി മരിച്ചത്.
ന്യൂയോർക് :കോവിഡ് ബാധിച്ച് നാല് മലയാളികൾ കൂടി മരിച്ചതോടെ അമേരിക്കയിൽ രോഗബാധിതരായി മരിച്ച മലയാളികളുടെ എണ്ണം 16 ആയി. കോഴഞ്ചേരി തെക്കേമല സ്വദേശി ലാലു പ്രതാപ് (64), തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു (80), തൃശ്ശൂർ സ്വദേശി ടെന്നിസൺ (82), കോഴിക്കോട് കോടഞ്ചേരി സ്വദേശി പോൾ (27) എന്നിവരാണ് അമേരിക്കയിലെ വിവിധ ഇടങ്ങളിലായി മരിച്ചത്.
ന്യൂയോർക്ക് മെട്രോ സ്റ്റേഷൻ ട്രാഫിക് കൺട്രോളറായിരുന്നു ഫിലാഡൽഫിയയിലെ താമസക്കാരനായ ലാലു പ്രതാപ്. ന്യൂയോര്‍ക്കിലെ ഹൈഡ് പാര്‍ക്കിലായിരുന്നു മറിയാമ്മയുടെ മരണം. യുഎസ് ഉള്‍പ്പെടെയുള്ള വിവിധ വിദേശരാജ്യങ്ങളിലായി ഇതുവരെ 24 മലയാളികളാണ് മരിച്ചത്.അതേസമയം യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12700 ആയി ഉയർന്നു. ഒറ്റദിവസം മാത്രം 1900 മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്ത് ദുരന്തഭൂമിയായി നിൽക്കുകയാണ് രാജ്യം