ബെലാറസിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു റഷ്യയിലെ അമേരിക്കന്‍ പൗരന്മാരോട് മടങ്ങാൻ നിർദേശം

ഉക്രൈൻ റഷ്യ സമദാന ചർച്ച പുരോഗമിക്കുകയാണ് റഷ്യൻ സേനയുടെ പിന്മാറ്റവും വെടിനിർത്തലുമാണ് പ്രധാന അജണ്ട. ബെലാറൂസ് അതിര്‍ത്തിയിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്.

0

വഷിങ്ടൺ | റഷ്യ- യുക്രൈന്‍ യുദ്ധം തുടരയുന്നതിനിടെ തങ്ങളുടെ പൗരന്മാരോട് ഉടന്‍ റഷ്യ വിടണമെന്ന് അമേരിക്കയുടെ നിര്‍ദേശം. ബെലാറസിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. റഷ്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും മടങ്ങാനാണ് എംബസി നിര്‍ദേശം. യുഎസ് പൗരന്മാർ ഉടൻ റഷ്യ വിടണമെന്നും ,” ഇനിയൊരറിയിപ്പു ഉണ്ടാകുവരെ റഷ്യയിലേക്ക് പോകരുതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു,

അതേസമയം ഉക്രൈൻ റഷ്യ സമദാന ചർച്ച പുരോഗമിക്കുകയാണ് റഷ്യൻ സേനയുടെ പിന്മാറ്റവും വെടിനിർത്തലുമാണ് പ്രധാന അജണ്ട. ബെലാറൂസ് അതിര്‍ത്തിയിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്. പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവാണ് യുക്രൈന്‍ സംഘത്തെ നയിക്കുന്നത്. ചർച്ചകൾ മൂന്നാം റൗണ്ടിലെത്തി എന്നാണ് റിപ്പോർട്ടുകൾ.

റഷ്യ ധാരണക്ക് തയ്യാറാണെന്ന് ചർച്ച തുടങ്ങിയ അവസരത്തിൽ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചര്‍ച്ചയില്‍ എന്ത് പറയുമെന്ന് മുന്‍കൂട്ടി പറയില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. നിരുപാധികം കീഴടങ്ങുക, നാറ്റോ, ഇയു അംഗത്വ ആവശ്യം ഉപേക്ഷിക്കുക എന്നിവയിലേതെങ്കിലുമൊന്നാകും റഷ്യ ആവശ്യപ്പെടുക എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം യുക്രൈന്‍ അംഗീകരിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

ഇതിനിടെ ജര്‍മനി ഉള്‍പ്പെടെ 27 രാജ്യങ്ങള്‍ക്കുള്ള വ്യോമപാത റഷ്യ അടച്ചു. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കുള്ള പ്രവേശവും റഷ്യ വിലക്കി.ജനീവയില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിലും റഷ്യ പങ്കെടുക്കില്ല. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ജനീവയിലേക്കുള്ള യാത്ര റദ്ദുചെയ്തു. യൂറോപ്യന്‍ യൂണിയന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് യാത്ര റദ്ദുചെയ്തത്.

You might also like

-