ഇന്ത്യന്‍ വംശജരായ 56 കുട്ടികള്‍ അമേരിക്കൻ ഒറിഗണ്‍ ഫെഡറല്‍ ജയിലിൽ

0

ഒറിഗണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ ബോര്‍ഡര്‍ പോളിസി കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി കുടിയേറിയ മാതാപിതാക്കളില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തി ഡിറ്റന്‍ഷന്‍ സെന്ററുകളിലും, ഫെഡറല്‍ ജയിലുകളിലും പാര്‍പ്പിച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം വന്‍ തോതില്‍ പ്രകടനങ്ങളും, ഗവണ്മെണ്ടിനെതിരായ വിമര്‍ശനങ്ങളും ഉയരുന്നു.

ഒറിഗണില്‍ മാത്രം 123 കുട്ടികളെ മാറ്റിപാര്‍പ്പിച്ചതില്‍ 56 പേര്‍ ഇന്ത്യന്‍ വംശജരാണ്. ഇവരില്‍ പ്രധാനമായും സിക്ക്, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണെന്ന് ഒറിഗനിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മത പീഡനങ്ങളെ തുടര്‍ന്ന് രാഷ്ട്രീയാഭയം നേടിയവരുടെ കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.പ്രസിദ്ധീകരിച്ച 2014 ലെ കണക്കുവെച്ച് നോക്കുമ്പോള്‍ രാജ്യത്തെ നിയമ വിരുദ്ധ കുടിയേറ്റക്കാരില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.

അര മില്യണ്‍ ഇന്ത്യക്കാരാണ് ഇങ്ങനെ ഇവിടെ എത്തിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം 460 ഇന്ത്യക്കാരേയും ഈ വര്‍ഷം ഇതുവരെ 33 പേരേയും ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

You might also like

-