അമേരിക്കയിലെ ഫോര്‍ട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മലയാളീ മത്സരരംഗത്ത്

കെ.പി. ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ജൂണ്‍ 21-ന്   

0

ഹൂസ്റ്റണ്‍: ഫോര്‍ട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനാര്‍ഥിയായ മത്സരിക്കുന്ന കെ പി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗവും, ഫണ്ട് സമാഹരണവും ജൂണ്‍ 21 ന് ഷുഗര്‍ ലാന്റ് ടെക്‌സസ്സില്‍ സംഘടിപ്പിക്കുന്നു.ഷുഗര്‍ലാന്റ് 1418 ഹൈവേയിലുള്ള ബ്രൂക്ക് സ്ട്രീറ്റ് ബാര്‍ബിക്യൂവില്‍ വ്യാഴാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ നടക്കുന്ന യോഗത്തില്‍ വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് ജോര്‍ജ് മറുപടി നല്‍കും. ഹാര്‍വി ചുഴലിക്കാറ്റിന് ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ചും, ഭാവിയില്‍ വര്‍ദ്ധിക്കുവാന്‍ സാധ്യതയുള്ള സ്കൂള്‍ നികുതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് യോഗത്തില്‍ ജോര്‍ജ് വിശദീകരിക്കും.

ഇപ്പോള്‍ ഫോര്‍ട്ട്ബന്റ് സ്കൂള്‍ ഡിസ്ട്രിക്റ്റ് ട്രസ്റ്റി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്ന കെ പി ജോര്‍ജ് ഫോര്‍ട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്നതിലുടെ കൗണ്ടിയിലെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ജന ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമാണ് മുന്‍ഗണന നല്‍കുന്നത്.ജൂണ് 21 ന് ചേരുന്ന യോഗത്തിലേക്ക് കൗണ്ടിയിലെ എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നതായി കെ പി ജോര്‍ജ് അറിയിച്ചു.

ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു മലയാളി മത്സരിക്കുന്നത്. ജോര്‍ജിന്റെ വിജയത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റിയും, പ്രത്യേകിച്ച് മലയാളികളും സജ്ജീവമായി രംഗത്തുണ്ട്

You might also like

-