അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ചൈന വിലക്കേർപ്പെടുത്തി
ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാമിനും മറ്റ് 10 ചൈനീസ്, ഹോങ്കോംഗ് ഉദ്യോഗസ്ഥർക്കും അമേരിക്ക വെള്ളിയാഴ്ച ഉപരോധം ഏർപ്പെടുത്തിയിരുന്നു
ബെയ്ജിംഗ്:അമേരിക്കക്കാരായ 11 ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തിയതായി ചൈന. ഹോങ്കോംഗുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മോശമായ നിലപാടുകൾ സ്വീകരിച്ചതിനാണ് ഉപരോധമെന്നാണ് വിശദീകരണം.മേഖലയിലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനെതിരായ അടിച്ചമർത്തലുകളിൽ പങ്കുവഹിച്ചതിന് ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാമിനും മറ്റ് 10 ചൈനീസ്, ഹോങ്കോംഗ് ഉദ്യോഗസ്ഥർക്കും അമേരിക്ക വെള്ളിയാഴ്ച ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന് പ്രതികരണമായാണ് ട്രംപ് ഭരണകൂടം ഇത്തരം നടപടി സ്വീകരിച്ചത്.
ഫ്ളോറിഡയിലെ മാർക്കോ റൂബിയോ, ടെക്സസിലെ ടെഡ് ക്രൂസ്, അർക്കൻസാസിലെ ടോം കോട്ടണ്‍, മിസോറിയിലെ ജോഷ് ഹാവ്ലി, പെൻസിൽവാനിയയിലെ പാറ്റ് ടോമി എന്നീ സെനറ്റർമാരേയും ന്യൂജേഴ്സിയിലെ ക്രിസ് സ്മിത്തിനേയുമാണ് ഇപ്പോൾ ചൈന വിലക്കിയത്