ന്യൂജേഴ്‌സിയില്‍ നിന്നും യു എസ് സെന്ററിലേക്ക് റിക് മേത്ത മത്സരിക്കും

2020 ജൂണ്‍ 2നാണ് പ്രൈമറി തിരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് റിക് മേത്ത മത്സരിക്കുക.

0

 

ന്യൂജേഴ്‌സി: അടുത്ത വര്‍ഷം നവംബര്‍ 3 ന് യു എസ് സെനറ്റിലേക്ക് നടക്കുന്ന മത്സരത്തില്‍ ന്യൂജേഴ്‌സിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് ഒക്ടോബര്‍ 17 ന് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി റിക് മേത്ത അറിയിച്ചു.2020 ജൂണ്‍ 2നാണ് പ്രൈമറി തിരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് റിക് മേത്ത മത്സരിക്കുക. ഇതിനകം നാല് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ ഈ സീറ്റിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ഒരു സ്ഥാനാര്‍ത്ഥി പോലും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മത്സരിക്കുവാന്‍ മുന്നോട്ട് വന്നിട്ടില്ല.

ഡമോക്രാറ്റിക് പാര്‍ട്ടി യു എസ് സെനറ്റര്‍ കോറിബുക്കര്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മത്സരിക്കുന്നതിനാല്‍ ഒഴിവുവന്ന സീറ്റിലേക്കാണ് റിക് മേത്ത മത്സരിക്കാന്‍ ഒരുങ്ങുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രാജ്യം മുഴുവന്‍ കറങ്ങുന്നതിനാല്‍ നിലവില്‍ ന്യൂജേഴ്‌സി അനാഥമായിരിക്കുകയാണെന്നാണ് റിക് അഭിപ്രായപ്പെട്ടത്.ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മേത്ത അറിയപ്പെടുന്ന ഒരു അറ്റോര്‍ണി മാത്രമല്ല ഒരു തെറാപ്പിസ്റ്റ് കൂടിയാണ്.ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ലൊ സെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.

അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ ആദ്യ ജനറേഷനില്‍ നിരവധി അമേരിക്കന്‍ ഡ്രീമുകളോടെ ജീവിച്ച മേത്ത അടുത്ത ജനറേഷനും അത് പകര്‍ന്നു നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്.

You might also like

-