ഡാളസ്സ് സെന്റ് പോള്‍സ് കണ്‍വന്‍ഷന്‍ നവംബര്‍ 1 മുതല്‍ 3 വരെ

സി എസ് ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ റവ വില്യം അബ്രഹമാണ് കണ്‍വന്‍ഷനിലെ മുഖ്യ പ്രാസംഗികന്‍

0

മസ്കിറ്റ് (ഡാളസ്സ്): ഡാളസ്സ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് പാരിഷ്മിഷന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 1 മുതല്‍ നവംബര്‍ 3 വരെ ബാര്‍ണീസ് ബ്രിഡ്ജിലുള്ള സെന്റ് പോള്‍സ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു.
സി എസ് ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ റവ വില്യം അബ്രഹമാണ് കണ്‍വന്‍ഷനിലെ മുഖ്യ പ്രാസംഗികന്‍. ‘എന്റെ ജനമേ മടങ്ങി വരിക’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വചന പ്രഘോഷണം.
നവംബര്‍ 1 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ചര്‍ച്ച് ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. ശനിയാഴ്ച 7 മണിക്കും ഞായറാഴ്ച രാവിലെ 9.30 നുമാണ് കണ്‍വന്‍ഷന്‍ ആരംഭിക്കും. സുവിശേഷയോഗങ്ങളിലേക്ക് ജാതിമത ഭേതമന്യേ ഏവരേയും ക്ഷണിക്കുന്നതായി വികാരി മാത്യു ജോസഫ് (മനോജച്ചന്‍), മിഷന്‍ സെക്രട്ടറി റോബി ചേലങ്കരി, ട്രസ്റ്റി ജോണ്‍ ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.

You might also like

-