ഹൂസ്റ്റണ്‍ തടാകത്തില്‍ മുങ്ങിമരിച്ച ജിനു ജോസഫിന്റെ പൊതുദര്‍ശനം ആഗസ്റ്റ് 9
ഹൂസ്റ്റണ്‍: കൂട്ടുകാരുമൊത്ത് ബോട്ടിങ്ങ് നടത്തുന്നതിനിടെ ഹൂസ്റ്റണ്‍ തടാകത്തില്‍ മുങ്ങിമരിച്ച ജിനു ജോസഫിന്റെ പൊതുദര്‍ശനം ആഗസ്റ്റ് 9 വ്യാഴാഴ്ച വൈകീട്ടു 3.30 മുതല്‍ 10 വരെ നടത്തപ്പെടുന്നു.മിസ്സോറി സിറ്റിയിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചിലാണ് പൊതുദര്‍ശനം.പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്ക്കാര ചടങ്ങുകള്‍ നടക്കുകയെന്ന് കുടുംബാംഗമായ ബെന്നി തോമസ് പറഞ്ഞു.ആഗസ്റ്റ് 3 വെള്ളിയാഴ്ചയായിരുന്നു അപകടം. ശനിയാഴ്ച മൃതദേഹം കണ്ടെടുത്തിരുന്നു.
ഭാര്യ ഫിന്‍സി, മക്കള്‍: അലോസ്, അലാണ, അലോഷ് എന്നിവര്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗ്ഗമായിരുന്നു ജിനു.കുടുംബത്തെ സഹായിക്കുന്നതിന് Gofundme യിലൂടെ സഹായധനം നല്‍കാവുന്നതാണ്. 85,000 ഡോളര്‍ ലക്ഷ്യമിട്ട ഫണ്ടിലേക്ക് രണ്ടു ദിവസത്തിനുള്ളില്‍ 608 പേരില്‍ നിന്നും സംഭാവനയായി 60 935 ഡോളര്‍ ലഭിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 847 528 04