ഹൂസ്റ്റണ്‍ തടാകത്തില്‍ മുങ്ങിമരിച്ച ജിനു ജോസഫിന്റെ പൊതുദര്‍ശനം ആഗസ്റ്റ് 9

0

ഹൂസ്റ്റണ്‍: കൂട്ടുകാരുമൊത്ത് ബോട്ടിങ്ങ് നടത്തുന്നതിനിടെ ഹൂസ്റ്റണ്‍ തടാകത്തില്‍ മുങ്ങിമരിച്ച ജിനു ജോസഫിന്റെ പൊതുദര്‍ശനം ആഗസ്റ്റ് 9 വ്യാഴാഴ്ച വൈകീട്ടു 3.30 മുതല്‍ 10 വരെ നടത്തപ്പെടുന്നു.മിസ്സോറി സിറ്റിയിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചിലാണ് പൊതുദര്‍ശനം.പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്ക്കാര ചടങ്ങുകള്‍ നടക്കുകയെന്ന് കുടുംബാംഗമായ ബെന്നി തോമസ് പറഞ്ഞു.ആഗസ്റ്റ് 3 വെള്ളിയാഴ്ചയായിരുന്നു അപകടം. ശനിയാഴ്ച മൃതദേഹം കണ്ടെടുത്തിരുന്നു.

ഭാര്യ ഫിന്‍സി, മക്കള്‍: അലോസ്, അലാണ, അലോഷ് എന്നിവര്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗ്ഗമായിരുന്നു ജിനു.കുടുംബത്തെ സഹായിക്കുന്നതിന് Gofundme യിലൂടെ സഹായധനം നല്‍കാവുന്നതാണ്. 85,000 ഡോളര്‍ ലക്ഷ്യമിട്ട ഫണ്ടിലേക്ക് രണ്ടു ദിവസത്തിനുള്ളില്‍ 608 പേരില്‍ നിന്നും സംഭാവനയായി 60 935 ഡോളര്‍ ലഭിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 847 528 04

You might also like

-