.ഗീതാ ആനന്ദിന് ബെര്‍ക്കിലി ജേര്‍ണലിസം ഫാക്കല്‍റ്റിയില്‍ നിയമനം 

0

കാലിഫോര്‍ണിയ: പുലിറ്റ്‌സര്‍ സമ്മാന ജേതാവും ദീര്‍ഘകാലമായി ജേര്‍ണലിസ്റ്റുമായി പ്രവര്‍ത്തിക്കുന്ന ഗീതാ ആനന്ദിനെ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ബര്‍ക്കിലി ഗ്രാജുവേറ്റ് സ്കൂള്‍ ഓഫ് ജേര്‍ണലിസം ഫാക്കല്‍റ്റി ആക്ടിങ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നല്‍കിയതായി യൂണിവേഴ്‌സിറ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. മൂന്നു ദശാബ്ദമായി എഴുത്തുകാരി, ഫോറിന്‍ കറസ്‌പോണ്ടന്റ്, ജേര്‍ണലിസ്റ്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗീതാ ആനന്ദിനെ 2003 ലാണ് എക്‌സ്പ്ലനേറ്ററി റിപ്പോര്‍ട്ടിങ്ങിന് പുലിറ്റ്‌സര്‍ സമ്മാന ജേതാവായി പ്രഖ്യാപിച്ചത്്.ന്യുയോര്‍ക്ക് ടൈംസില്‍ പത്തുവര്‍ഷം ജന്മനാടായ ഇന്ത്യയില്‍ ഫോറിന്‍ കറസ്‌പോണ്ടന്റായി ഗീത പ്രവര്‍ത്തിച്ചിരുന്നു. വാള്‍ സ്ട്രീറ്റ് ജര്‍ണലിസം, ബോസ്റ്റണ്‍ ഗ്ലോബിലും ജേണലിസ്റ്റായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മെഡിക്കല്‍ സയന്‍സ് റിപ്പോര്‍ട്ടിങ്ങിന് 2007 ല്‍ വിക്ടര്‍ കോന്‍ പ്രൈസും ഇവര്‍ക്ക് ലഭിച്ചിരുന്നു.ഡാര്‍ട്ട് മൗത്ത് കോളേജില്‍ നിന്നും ബിരുദം നേടിയ ഗീത ന്യൂ ഇംഗ്ലണ്ട് ന്യൂസ് പേപ്പറുകളിലാണ് തന്റെ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്.

ജേര്‍ണലിറ്റ് എന്ന് നിലയില്‍ ഗീതാ കൈവരിച്ച നേട്ടങ്ങള്‍ ബര്‍ക്കിലി ജേര്‍ണലിസം ഫാക്കല്‍റ്റിക്കും വലിയ നേട്ടമായിരിക്കുമെന്ന് ഡീന്‍ എഡ്വേര്‍ഡ് വാസര്‍മാന്‍ പറഞ്ഞു. പുതിയതായി ലഭിച്ച നിയമനത്തില്‍ താന്‍ അഭിമാനിക്കുന്നതായി ഗീതാ പ്രതികരിച്ചു.

You might also like

-