വീടിനകത്ത് ബൈബിള്‍ പഠന ക്ലാസുകള്‍ നിരോധിച്ച് സിറ്റിയുടെ ഉത്തരവ്

സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള 35 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ ബൈബിള്‍ പഠന ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് സിറ്റി അധികൃതര്‍ ഉത്തരവിറക്കി.

0

അമേരിക്ക /പിറ്റ്‌സ്ബര്‍ഗ് : പിറ്റ്ബര്‍ഗില്‍ നിന്നും 15 മൈല്‍ അകലെയുള്ള സ്യൂക്കിലി ഹൈറ്റസ് ബൊറൊ സിറ്റിയില്‍ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള 35 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ ബൈബിള്‍ പഠന ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് സിറ്റി അധികൃതര്‍ ഉത്തരവിറക്കി.

സോണിങ്ങ് റസ്ട്രിക്ഷന്‍ ഉള്ളതുകൊണ്ടാണ് സ്‌ക്കോട്ട് ആന്റ് ടെറിയുടെ വസ്തുവിനകത്തു മതപരമായ ചടങ്ങുകള്‍ നിരോധിച്ചു സോണിങ്ങ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്ന് സിറ്റി അധികൃതര്‍ പറയുന്നു.യു എസ് ഭരണ ഘടനാ വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, സംഘടിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിവ നിഷേധിക്കുന്നതാണ് സിറ്റിയുടെ ഓര്‍ഡിനന്‍സെന്നു റീലിജിയസ് ലിബര്‍ട്ടി ലൊ ഫേം വ്യക്തമാക്കി.

ജൂലൈ 18 ബുധനാഴ്ച സിറ്റിയുടെ തീരുമാനത്തിനെതിരെ ലൊ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ലൊ ഫേം അറിയിച്ചു.2003 ല്‍ ഈ വസ്തുവാങ്ങുമ്പോള്‍ ഇവിടെ പ്രാര്‍ത്ഥനകളും ബൈബിള്‍ ക്ലാസുകളും നടന്നിരുന്നതായി പുതിയ ഉടമസ്ഥരായ സ്‌കോട്ട് ആന്‍ഡ് ടെറി പറയുന്നു. ഉത്തരവ് ലംഘിച്ചു ബൈബിള്‍ ക്ലാസ് നടത്തിയാല്‍ ദിവസം 500 ഡോളര്‍ വീതം ഫൈന്‍ ഈടാക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്

You might also like

-