മേളപ്പെരുമയുമായി പല്ലാവൂര്‍ സഹോദരന്മാര്‍ അമേരിക്കയിൽ

0

ഇര്‍വിംഗ് (ഡാളസ്): സുപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ചെണ്ടയില്‍ വിസ്മയമൊരുക്കുന്ന പല്ലാവൂര്‍ സഹോദരന്മാരായ ശ്രീഘര മാരാര്‍, ശ്രീകുമാര്‍മാരാര്‍ ടീം ഒരുക്കുന്ന ചെണ്ട മേളം ആസ്വദിക്കുവാന്‍ ഡാളസ്സിലെ ജനത്തിന് അസുലഭാവസരം.

ഡാളസ്സ് കേരള അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള നൈറ്റിനോടനുബന്ധിച്ചാണ് ഈ വര്‍ഷം ചെണ്ട മേളം ഒരുക്കുന്നത്.ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ജൂണ്‍ ശനിയാഴ്ച വൈകിട്ട്6.30 ന് ചെണ്ടമേളത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തുടര്‍ന്ന് വിവിധ കലാപരിപാടിയില്‍ പങ്കെടുക്കുന്നതിനും, ആസ്വദിക്കുന്നതിനും ഒരു ഡോളര്‍ പ്രവേശന ഫീസായി നിശ്ചയിച്ചിട്ടുണ്ട് എല്ലാവരേയും കേരള നൈറ്റിലേക്കും ചെണ്ട മേളം ആസ്വദിക്കുന്നതിനും ക്ഷണിക്കുന്നതായി ചുമതല വഹിക്കുന്ന ആര്‍ട്ട് ഡയറക്ടര്‍ അനശ്വര്‍ മാംമ്പിള്ളി അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 214 997 1385 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

You might also like

-