ജെസ്നയെ തേടി പോലീസ്  മലപ്പുറത്തും   മലപ്പുറത്തെത്തിയതിന് സ്ഥിരീകരണ​മില്ലെന്ന്​ പൊലീസ്​

ജസ്‌ന യും സുഹൃത്തും മലപ്പുറത്തെത്തിയെന്ന് വാര്‍ത്തയെ തുടര്‍ന്ന്ണ്  ​പോലീസ്  വീണ്ടും മലപ്പുറത്ത്​ എത്തിയ അന്വേഷണനടത്തുന്നത്

0

മലപ്പുറം:പത്തനംതിട്ടയില്‍നിന്ന്​ കാണാതായ ജസ്​ന മലപ്പുറം കോട്ടക്കുന്ന്​ എത്തിയതിന്​ സ്ഥിരീകരണ​മില്ലെന്ന്​ പൊലീസ്.ജസ്‌ന യും സുഹൃത്തും മലപ്പുറത്തെത്തിയെന്ന് വാര്‍ത്തയെ തുടര്‍ന്ന്ണ്  ​പോലീസ്  വീണ്ടും മലപ്പുറത്ത്​ എത്തിയ അന്വേഷണനടത്തുന്നത് . സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്​. വെച്ചൂച്ചിറ എസ്​​ഐ ദിനേശ്​ കുമാര്‍, എഎസ്​ഐ നാസര്‍ എന്നിവരടങ്ങുന്ന സംഘമാണ്​ ഇന്ന് വൈകീട്ട് മലപ്പുറത്തെത്തിയത്.​ജെസ്​നയെ ബസില്‍ കണ്ടുവെന്ന കണ്ടക്​ടറുടെ മൊഴിയെതുടര്‍ന്ന്​ ഇതിന്​ മുമ്പ്​ അന്വേഷണ സംഘം മലപ്പുറത്ത്​ വന്ന്​ അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവുകളും ലഭിച്ചിരുന്നില്ല.

കഴിഞ്ഞ മേയ്​ 3ന് ബാഗുകളുമായി എത്തിയ രണ്ട്​ പെണ്‍കുട്ടികള്‍ ഏറെ സമയം കോട്ടക്കുന്ന്​ പാര്‍ക്കില്‍ ചെലവഴിച്ചിരുന്നതായും പെണ്‍കുട്ടികളിലൊരാള്‍ കരയുന്നതായും കണ്ടുവെന്ന്​ സുരക്ഷ ചുമതലയുള്ള ജീവനക്കാരന്‍ പാര്‍ക്ക്​ മാനേജറെ അറിയിച്ചിരുന്നു. ഇവരുടെ കൂടെ ആണ്‍കുട്ടികളുമുണ്ടായിരുന്നു. ആരെങ്കിലും ഉപദ്രവിച്ചിട്ടാണോ കരഞ്ഞതെന്ന്​ ഉറപ്പുവരുത്താന്‍ അന്ന്​ പാര്‍ക്ക്​ മാനേജര്‍ സിസിടിവി പരിശോധിച്ചിരുന്നു. സിസി ടിവി ദൃശ്യത്തിലുള്ള പെണ്‍കുട്ടി ജസ്​നയല്ലെന്നാണ്​ പൊലീസി​ന്‍റെ പ്രാഥമിക നിഗമനം

You might also like

-