ഇന്ത്യന്‍ പൈലറ്റ് നിഷ സെഗ്വാള്‍ ഫ്‌ളോറിഡ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

0

ഫ്‌ളോറിഡ: ജൂലൈ 17-ന് ഫ്‌ളോറിഡയില്‍ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് കൊല്ലപ്പെട്ട നാലു പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവ പൈലറ്റ് നിഷ സെഗ്വാളും (19) ഉള്‍പ്പെടുന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്ന് (ജൂലൈ 18) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ജോര്‍ജ് സാഞ്ചസ് (22), റാള്‍ഫ് നൈറ്റ് (72), കാര്‍ലോസ് ആല്‍ഫ്രഡോ (22) എന്നിവരാണ് മറ്റു മൂന്നുപേര്‍. ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് സ്കൂളിന്റെ വകയായിരുന്നു അപകടത്തില്‍പ്പെട്ട ഇരു വിമാനങ്ങളും.

മോശം കാലാസ്ഥയായിരുന്നു അപകടകാരണമെന്നു പറയപ്പെടുന്നു. പ്രതികൂല കാലാവസ്ഥ മൂലം നിര്‍ത്തിവെച്ചിരുന്ന അന്വേഷണം ജൂലൈ 18-ന് പുനരാരംഭിച്ചതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.

ഡല്‍ഹി അമിറ്റി ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്നം പ്രൈവറ്റ് ഫ്‌ളൈറ്റ് ലൈസന്‍സ് നേടിയിരുന്ന നിഷ 2017-ലാണ് അമേരിക്കയിലെ ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് സ്കൂളില്‍ പരിശീലനം ആരംഭിച്ചത്.2007 -17 കാലഘട്ടത്തില്‍ ഇതേ ഫ്‌ളൈറ്റ് സ്കൂളിലെ രണ്ടു ഡസനിലധികം വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നു മയാമി ഡേഡ് കൗണ്ടി മേയര്‍ കാര്‍ലോസ് ജാമിനസ് പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നു.

You might also like

-