സ്വന്തം മകളെ വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് 40 വര്‍ഷം തടവ്

അമേരിക്കയിൽ രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഇരുപത്തിയഞ്ചുകാരിയായ മാതാവിനു 40 വര്‍ഷം തടവു ശിക്ഷ വിധിച്ചു

0

കോണ്‍റൊ (ടെക്‌സസ്):അമേരിക്കയിൽ രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഇരുപത്തിയഞ്ചുകാരിയായ മാതാവിനു 40 വര്‍ഷം തടവു ശിക്ഷ വിധിച്ചു.കുട്ടിയെ കടത്തികൊണ്ടുപോയി സെക്‌സിനു വേണ്ടി വില്‍ക്കാന്‍ ശ്രമിച്ച മാതാവു സാറപീറ്റേഴിസിനു പരോള്‍ ലഭിക്കണമെങ്കില്‍ 2038 വരെ കാത്തിരിക്കേണ്ടിവരുമെന്ന് മോണ്ട്‌ഗോമറി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.ഓണ്‍ലൈനില്‍ ബന്ധപ്പെട്ട ഒരു യുവാവിനാണ് കുട്ടിയെ വില്‍ക്കാന്‍ ഇവര്‍ കരാര്‍ ഉറപ്പിച്ചതു. 1200 ഡോളര്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഓണ്‍ലൈനില്‍ ബന്ധപ്പെട്ട വ്യക്തി അണ്ടര്‍ കവര്‍ ഓഫീസറാണെന്നുള്ള വിവരം അറസ്റ്റു ചെയ്തതിനുശേഷമാണ് ഇവര്‍ അറിയുന്നത്.മോണ്ട്‌ഗോമറി ബസ്സ് സ്‌റ്റേഷനില്‍ ഗ്രെഹൗണ്ട് ബസ്സില്‍ യാത്രചെയ്യുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്.’ഇത്രയും പ്രായം കുറഞ്ഞ മാതാവ് തന്റെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത് വിശ്വസിക്കാനാവുന്നില്ല’. അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

ഓണ്‍ലൈന്‍ മുഖേനെ നിയമവിരുദ്ധവും, അശ്ലീല സന്ദേശങ്ങളും കൈമാറുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുകൂടിയാണ് ഈ സംഭവം. നിങ്ങള്‍ അറിയാതെ തന്നെ അങ്ങേതലയ്ക്കല്‍ നിങ്ങളുമായി സംഭാഷണം നടത്തുന്നത് അണ്ടര്‍ കവര്‍ ഓഫീസറായിരിക്കാം. പിന്നീടു ഒരു പക്ഷേ ജീവിതകാലം മുഴുവന്‍ ജയിലറകള്‍ മാത്രമായിരിക്കും ഗുണം.

You might also like

-