ഡാളസ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് പച്ചക്കൊടി

ബിഷപ്പിന്റെ എതിര്‍പ്പിനെ പോലും മറികടന്ന് മാതൃക ഇടവകകളില്‍ സ്വവര്‍ക്ഷ വിവാഹം നടത്തുന്നതിനുള്ള അനുമതി നല്‍കി.ഓസ്റ്റിനില്‍ നടക്കുന്ന എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ച് ലീഡേഴ്‌സിന്റെ വാര്‍ഷീക കണ്‍വന്‍ഷനിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസ്സാക്കിയത്

0

ഓസ്റ്റിന്‍(ടെക്‌സസ്): ഡാളസ് ഉള്‍പ്പെടെ എട്ട് എപ്പിസ്‌ക്കോപ്പല്‍ ഡയോസീസുകളില്‍ ലോക്കല്‍ ബിഷപ്പിന്റെ എതിര്‍പ്പിനെ പോലും മറികടന്ന് മാതൃക ഇടവകകളില്‍ സ്വവര്‍ക്ഷ വിവാഹം നടത്തുന്നതിനുള്ള അനുമതി നല്‍കി.ഓസ്റ്റിനില്‍ നടക്കുന്ന എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ച് ലീഡേഴ്‌സിന്റെ വാര്‍ഷീക കണ്‍വന്‍ഷനിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസ്സാക്കിയത്.

ജൂലായ് 13 വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.ഡാളസ് ഉള്‍പ്പെടെ എട്ടു യു.എസ്.ഡയോസീസുകളില്‍ നേരത്തെ സ്വവര്‍ക്ഷവിവാഹത്തിന് അനുമതി നിഷേധിച്ചിരുന്നു.സ്വവര്‍ക്ഷ വിവാഹത്തിനു അനുമതി വേണമെന്നാവശ്യപ്പെടുന്നവര്‍ക്ക് ലോക്കല്‍ പ്രസ്റ്റുകള്‍ വിവാഹം നടത്തികൊടുക്കണമെന്നും ആവശ്യമെങ്കില്‍ ഇതര ഡയോസീസ് ബിഷപ്പുമാരില്‍ നിന്നും പാസ്റ്ററല്‍ സപ്പോര്‍ട്ട് ആവശ്യപ്പെടാവുന്നതാണെന്നും പ്രമേയത്തില്‍ ചൂണ്ടികാണിക്കുന്നു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള എപ്പിസ്‌ക്കോപ്പല്‍ ബിഷപ്പാണ് ഇതു സംബന്ധിച്ചു പ്രമേയം തയ്യാറാക്കി കണ്‍വന്‍ഷനില്‍ അവതരിപ്പിച്ചത്.അമേരിക്കയിലെ പ്രധാന ചര്‍ച്ചുകളിലൊന്നായ യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് എല്ലാ നാലു വര്‍ഷവും സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനില്‍ 2016 ല്‍ ഈ വിഷയം അവതരിപ്പിച്ചത് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി 2020 ലേക്ക് മാറ്റിവെച്ചിരിക്കയാണ്.

മറ്റൊരു പ്രധാന ചര്‍ച്ചയായ ബാപിസ്റ്റ് ചര്‍ച്ച് പുരുഷനും, സ്ത്രീയും തമ്മില്‍ മാത്രമെ വിവാഹമാകാവൂ എന്ന നിബന്ധന കര്‍ശനമായി പാലിക്കപ്പെടണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

You might also like

-