നോര്‍ത്ത് അമേരിക്ക -യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സ് ചിക്കാഗോയില്‍ ജൂലൈ 26 മുതല്‍ 29 വരെ
ചിക്കാഗൊ: നോര്‍ത്ത് അമേരിക്കായൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം യൂത്ത് ഫെല്ലോഷിപ്പ് കോണ്‍ഫ്രന്‍സ് 2018 ജൂലായ് 26 മുതല്‍ 29 വരെ ചിക്കാഗൊ ട്രിനിറ്റി ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെച്ചു നടത്തപ്പെടുന്നു. Signed, Sealed, Delivered എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സ് ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.
പെന്‍സില്‍വാനിയ, റിന്യൂവല്‍ പ്രസ്ബിറ്റിരിയന്‍ ചര്‍ച്ച് എക്‌സിക്യൂട്ടിവ് പാസ്റ്ററായി പ്രവര്‍ത്തിക്കുന്ന റവ.ചാള്‍സ് ഹാനാണ് സമ്മേളനത്തിലെ മുഖ്യഥിതി. സിലിക്കന്‍വാലി മാര്‍ത്തോമ ചര്‍ച്ച് വികാരിയും, ഭദ്രാസന കൗണ്‍സില്‍ അംഗവും, ഭദ്രാസന സണ്ടെസ്കൂള്‍ വൈസ് പ്രസിഡണ്ടുമായ റവ.ലാറി വര്‍ഗീസ്, കോക്കനട്ട് ജനറേഷന്‍ എന്ന പോപ്പുലര്‍ പുസ്തകത്തിന്റെ രചിയിതാവും, ചിക്കാഗൊ മാര്‍ത്തോമ ചര്‍ച്ച മെമ്പറുമായ സാം ജോര്‍ജ്, ക്രോഡ് വെ മാര്‍ത്തോമ ചര്‍ച്ച് (ഡാളസ്) അംഗവും, കൗണ്‍സിലുമായ സാംജോണ്‍ എന്നിവരും സമ്മേളനത്തില്‍ വിവിധ വിഷയങ്ങളെകുറിച്ച് പ്രസംഗിക്കും.
ജോതോമസ് (ട്രാക്ക് സ്പീക്കര്‍), അംറിത ജോണ്‍ (പാനല്‍ സ്പീക്കര്‍), റോജിന്‍, ഷീനാ തോമസ് തുടങ്ങിയവരും ചര്‍ച്ച നിയന്ത്രിക്കും.ചിക്കാഗൊ മാര്‍ത്തോമാ യൂത്ത് ഫെല്ലോഷിപ്പാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.