തായ്‌ലൻഡിൽ ഗുഹക്കുള്ളിൽ അകപെട്ടവരിൽ11 പേരെ പുറത്തെത്തിച്ചു

കോച്ചും ഒരുകുട്ടിയെയുംമാണ് പുറത്തെത്തിക്കാനുള്ളത്

0


ചിയാങ് റായ് : ഗുഹയിൽ അകപ്പെട്ട 11 പേരെ പുറത്തേച്ചു  രാവിലെ മുതൽ നടന്ന രക്ഷ പ്രവർത്തനങ്ങൾക്കൊടുവിലാണ് ഗുഹയിൽ കുടുങ്ങിയ മൂന്ന് പേരെ കുടി പുറത്തെത്തിക്കാനായത് ഇനി ഇവരുടെ കോച്ചും ഒരുകുട്ടിയെയുംമാണ് പുറത്തെത്തിക്കാനുള്ളത് താമസിയത് ഇവരെയും രക്ഷിക്കാനാവുമെന്ന് അധികൃതർ പറഞ്ഞു തായ് ഗുഹയില്‍ക്കുടുങ്ങിയ നാല് കുട്ടികളെ തിങ്കളാഴ്ച രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ഗുഹയ്ക്കുള്ളില്‍ നിന്നും പുറത്തെത്തിച്ച കുട്ടികളുടെ എണ്ണം 11ആയി . .ഗുഹാമുഖത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ഉള്ളിലുള്ള ചേംബര്‍ -3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥലത്ത് ഇവരെ എത്തിച്ചെന്നാണ് വിവരം. ചൊവ്വാഴ്ച ഗുഹയില്‍ അവശേഷിക്കുന്ന  കൂടി പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്.തിങ്കളാഴ്ച രാവിലെ രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മഴ പെയ്തത് ആശങ്ക ഉളവാക്കിയിരുന്നു. എന്നാല്‍ മഴ രക്ഷാപ്രവര്‍ത്തനത്തെ യാതൊരു രീരിയിലും ബാധിച്ചില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ചിയാങ് റായ് പ്രാവിശ്യ ഗവര്‍ണര്‍ നരോങ്സാക് ഒസാട്ടാനാകോണ്‍ പറഞ്ഞു. മഴ മാറി നിന്നിരുന്നതിനാലാണ് ഞായറാഴ്ച അടിയന്തരരക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഞായറാഴ്ച രാത്രിയോടെ മഴ വീണ്ടും ശക്തമാവുകയായിരുന്നു. മഴവെള്ളം പുറത്തേയ്ക്ക് പമ്പ് ചെയ്ത് കളഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മഴ തടസ്സമാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ദൗത്യസംഘം എടുക്കുന്നുണ്ട്.

ഗുഹയ്ക്ക് പുറത്തെത്തിച്ച 11 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. രക്ഷപെടുത്തിയ കുട്ടികളുടെ പേരുവിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ ആരോഗ്യവാന്മാരായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചിരുന്നത്. കുട്ടികളെല്ലാവരും വൈദ്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്. കുട്ടികള്‍ക്ക് അണുബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍ കരുതലുകളും സ്വീകരിക്കുന്നുണ്ട്. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ചായാങ് റായിയിലെ ആശുപത്രിയില്‍ തായ്ലന്റ് പ്രധാനമന്ത്രി ജനറല്‍ പ്രയുത് ചനോച്ച ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച്‌ തായ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയര്‍ന്നിരിക്കുന്നത്. ആദ്യം പുറത്തെത്തിച്ച കുട്ടിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു പ്രാദേശിക മാധ്യമം ഡ്രോണ്‍ പറത്തിയത് തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ തമ്മില്‍ നടത്തിയ ആശയ വിനിമയം ചോര്‍ത്തി സംപ്രേഷണം ചെയ്തതും വിവാദമായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതോടെ ജനങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞു.

ഞായറാഴ്ച പ്രാദേശിക സമയം പത്തിനാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യാന്തര മുങ്ങല്‍ വിദഗ്ധരായ13 പേരും തായ് നാവികസേനയിലെ 5 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ആദ്യത്തെ കുട്ടിയെ പുറത്തെത്തിക്കാന്‍ 11 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 9 മണിക്കൂര്‍കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കാനായി. 2 കുട്ടികളെ ഞായറാഴ്ച സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഒരു കുട്ടിക്കൊപ്പം രണ്ട് മുങ്ങല്‍ വിദഗ്ദരാണുള്ളത്. ചെങ്കുത്തായ പാറകളും വെള്ളക്കെട്ടുകളും നിറഞ്ഞ,വെളിച്ചം ഇല്ലാത്ത വഴിയിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളുമായി പുറത്തെത്തിയത്.

പുറത്തെത്തിച്ച കുട്ടികളില്‍ ചിലര്‍ക്ക് അണുബാധയുണ്ട് . ആദ്യഘട്ടത്തില്‍ രക്ഷപ്പെടുത്തിയ നാലു കുട്ടികളില്‍ രണ്ടു പേര്‍ക്ക് പരിശോധനയില്‍ ചെറിയ അണുബാധ ഉള്ളതായി ചിയാങ്റായി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടിക്ക് പനി പിടിപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് ആന്‍റിബയോട്ടിക് മരുന്നുകളും ടെറ്റനസ്, റാബീസ് പ്രതിരോധ മരുന്നുകളും നല്‍കുന്നുണ്ടെന്ന് തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചോകദാംറോണ്‍സക് അറിയിച്ചു.

ഒരു കുട്ടിയുടെ കണങ്കാലിന് പരിക്കുണ്ട്. രണ്ടാം ദൗത്യത്തില്‍ പുറത്തെത്തിച്ച കുട്ടികള്‍ 12നും 14നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ചിലര്‍ക്ക് ശരീരോഷ്മാവ് കുറവായിരുന്നു. ഒരാളുടെ നാഡിയിടിപ്പ് കുറഞ്ഞതായും പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, മറ്റ് രോഗ ലക്ഷണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളെ രക്തം, ശ്വാസകോശത്തിന്‍റെ എക്സ് റേ, കണ്ണുകള്‍, മാനസികനില എന്നീ പരിശോധനകള്‍ക്ക് വിധേയമാക്കി.

ജൂണ്‍ 23നാണ് 12 കുട്ടികളും ഇവരുടെ ഫുട്ബോള്‍ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. 9 ദിവസം നീണ്ട് നിന്ന തിരച്ചിലിന് ഒടുവിലാണ് ഇവരെ ജീവനോടെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

You might also like

-