അമേരിക്കയില്‍ ജനിച്ച മുത്താനക്ക് അമേരിക്കന്‍ പൗരത്വമില്ലെന്ന് ജഡ്ജി

അമേരിക്കയിലേക്ക് തിരിച്ചുവരണമെന്ന ആവശ്യം ഇക്കാരണത്താല്‍ അംഗീകരിക്കാനാവില്ലെന്നും ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഫോര്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ ഉത്തരവിട്ടു

0

ന്യൂജേഴ്‌സി: അമേരിക്കയില്‍ ജനിച്ച് ഇപ്പോള്‍ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഹോട മുത്താനക്ക് (25) അമേരിക്കന്‍ പൗരത്വത്തിന് അര്‍ഹതയില്ലെന്നും, അമേരിക്കയിലേക്ക് തിരിച്ചുവരണമെന്ന ആവശ്യം ഇക്കാരണത്താല്‍ അംഗീകരിക്കാനാവില്ലെന്നും ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഫോര്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ ഉത്തരവിട്ടു.

നവംബര്‍ 15 വ്യാഴാഴ്ചയായിരുന്ന ഈ സുപ്രധാന ഉത്തരവ്.
ന്യൂജേഴ്‌സി ബിര്‍ഹി ഹാമില്‍ മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന ഇവര്‍ 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ഒത്ത് ചേരുന്നതിനാണ് ഇരുപതാമത്തെ വയസ്സില്‍ സിറിയായിലേക്ക് പോയത്. ഒടുവില്‍ അവിടെ നിന്നും രക്ഷപ്പെട്ടു സിറിയന്‍ അഭയാര്‍ത്ഥ ക്യാമ്പില്‍ കഴിയുകയാണിപ്പോള്‍.

സിറിയായില്‍ കഴിയുന്നതിനിടെ മൂന്ന് ഭീകര പ്രവര്‍ത്തകരുടെ ഭാര്യയാകേണ്ടി വന്ന മുത്താനക്ക് ജനിച്ച ഒരു മകനുമായിട്ടാണ് അവര്‍ ക്യാമ്പില്‍ കഴിയുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുത്താന പറയുന്നു. മുത്താനയുടെ പിതാവ് അമേരിക്കയില്‍ യമനി ഡിപ്ലോമാറ്റ ആയിരുന്നപ്പോളാണ് മുത്താനയുടെ ജനനം. ഡിപ്ലോമാറ്റ് സ്റ്റാറ്റസിലുള്ളവര്‍ക്ക് അമേരിക്കയില്‍ മക്കള്‍ ജനിച്ചാല്‍ നിലവിലുള്ള നിയമ പ്രകാരം അമേരിക്കന്‍ പൗരത്വത്തിന് അവകാശമില്ല. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിയുടെ വിധി. എന്നാല്‍ മുത്താനക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി, മുത്താന ജനിക്കുന്നതിന് ഒരു മാസം മുമ്പ് ഡിപ്ലോമാറ്റ പദവി പിതാവിന് നഷ്ടപ്പെട്ടിരുന്നുവെന്നും, അത് കൊണ്ട്തന്നെ മുത്താന ഈ നിയമ പരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നും വാദിച്ചു കോടതി ഇത് അംഗീകരിച്ചില്ല.ഇതോടെ ന്യൂജേഴ്‌സിയില്‍ ജനിച്ചു വളര്‍ന്ന മുത്താനക്കും, സിറിയായില്‍ ജനിച്ച മകനും അമേരിക്കയിലേക്ക് മടങ്ങി വരുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതായി.

You might also like

-