ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ സമ്മേളനം നവംബര്‍ 14-നു ന്യൂയോര്‍ക്കില്‍

1889 നവംബര്‍ 14 നു അലഹബാദില്‍ ജനിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും, മതേതരത്വത്തെക്കുറിച്ചുമുള്ള നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് സാധനയുടെ കോ-ഫൗണ്ടര്‍ സുനിതാ വിശ്വാനാഥ് പ്രഭാഷണം നടത്തും

0

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റേയും, ഇന്തോ- യുഎസ് ഡമോക്രസി ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തുന്നു.

1889 നവംബര്‍ 14 നു അലഹബാദില്‍ ജനിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും, മതേതരത്വത്തെക്കുറിച്ചുമുള്ള നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് സാധനയുടെ കോ-ഫൗണ്ടര്‍ സുനിതാ വിശ്വാനാഥ് പ്രഭാഷണം നടത്തും. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍മാന്‍ പോള്‍ വലോണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും.നവംബര്‍ 14-നു വ്യാഴാഴ്ച വൈകിട്ട് 6.30-നു ന്യൂയോര്‍ക്കിലെ ബെല്‍റോസ് സോഹ പഞ്ചാബ് റെസ്റ്റോറന്റില്‍ നടക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതാണ്

You might also like

-