മാർത്തോമ യുവജന സഖ്യം കോൺഫെറൻസും കലാമേളയും -ചിക്കാഗോ സെന്റ് തോമസ് മാർതോമ്മാ യുവജന സഖ്യത്തിനു എവർ റോളിങ്ങ് ട്രോഫി

റീജിണല്‍ കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി ചിക്കാഗോ സെന്റ് തോമസ് മാര്‍തോമ്മാ യുവജന സഖ്യം എവര്‍ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി

0

മാര്‍ത്തോമ യുവജന സഖ്യം കോണ്‍ഫറന്‍സും കലാമേളയും; ചിക്കാഗോ സെന്റ് തോമസ് യുവജന സഖ്യത്തിനു എവര്‍ റോളിങ്ങ് ട്രോഫി – പി പി ചെറിയാന്‍
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സഖ്യം മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനവും കലാമേളയും സെപ്റ്റമ്പര്‍ മാസം 22 ശനിയാഴ്ച ചിക്കാഗോ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു .ചിക്കാഗോ മാര്‍തോമ്മാ ചര്ച്ച , ചിക്കാഗോ സെന്റ് തോമസ് മാര്‍തോമ്മാ ചര്‍ച്ച , ഡിട്രോയിറ്റ് മാര്‍തോമ്മാ ചര്ച്ച തുടങ്ങിയ ഇടവകകളില്‍ നിന്നുള്ള നൂറില്‍പരം അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു .

ചിക്കാഗോ സി എസ് ഐ ഇടവക വികാരി റെവ രജിനോള്‍ഡ് പനച്ചിക്കല്‍ അച്ചന്‍ “Renewal of life through the word of God” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയും ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കുകയും ചെയ്തു . റെവ ഷിബി വര്‍ഗീസ് അച്ചന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റോയ് തോമസ് സ്വാഗതവും സുനൈനാ ചാക്കോ കൃതജ്ഞതയും രേഖപ്പെടുത്തി .

റീജിണല്‍ കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി ചിക്കാഗോ സെന്റ് തോമസ് മാര്‍തോമ്മാ യുവജന സഖ്യം എവര്‍ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി . റീജിയണല്‍ പ്രസിഡന്റ് Rev. റെവ ജോജി ഉമ്മന്‍ , സെക്രട്ടറി ഷാലെന്‍ ട്രഷറര്‍ സന്ദീപ് ജോര്‍ജ് എന്നിവര്‍ സമ്മേളനം വിജയകരമായി സംഘടിപ്പിക്കുന്നതിനു നേത്രത്വം നല്‍കി .അടുത്ത വര്‍ഷത്തെ റീജിണല്‍ സമ്മേളനത്തിനു ഡിട്രോയിറ്റ് മാര്‍തോമ്മാ യുവജന സഖ്യം ആഥിഥേ യത്വം വഹിക്കും ഡെട്രോയിറ്റില്‍ നിന്നും ജോജി വറുഗീസ് അറിയിച്ചതാണിത്

You might also like

-