കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും റദ്ദാക്കി 

0

ഹൂസ്റ്റണ്‍: കോട്ടയം ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും റദ്ദാക്കി. സെപ്റ്റംബര്‍ 16 ന് വമ്പിച്ച രീതിയില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന ഓണപ്പരിപാടി കേരളം മഹാ പ്രളയത്തിലും പേമാരിയിലും ദുരന്തം നേരിടുന്ന സാഹചര്യത്തില്‍ ആഘോഷ പരിപാടികള്‍ എല്ലാം തന്നെ പൂര്‍ണ്ണമായും ഒഴിവാക്കി. ഇതിനായി കൂടിയ സ്‌പെഷ്യല്‍ മീറ്റിംഗില്‍ ക്ലബ്ബ് പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ടിരിക്കുന്ന കോട്ടയത്തിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നും സഹോദരീ സഹോദരങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന പദ്ധതിയില്‍ സഹകരിച്ച എല്ലാവരും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. മീറ്റിംഗ് കേരള ജനതയോടുള്ള ഐക്യ ദാര്‍ഡ്യം പ്രഖ്യാപിക്കുകയും കേരള ജനതക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

മാത്യു പന്നപ്പാറ, മധു ചേരിയ്ക്കല്‍, ആന്‍ഡ്രൂസ് ജേക്കബ്ബ്, ഷിബു കെ മാണി, മോന്‍സി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രശംസിച്ചു. സെക്രട്ടറി സുകു ഫിലിപ്പ് സ്വാഗതവും ട്രഷറര്‍ ബാബു ചാക്കോ നന്ദിയും രേഖപ്പെടുത്തി.

 

You might also like

-