യ്ന്‍ ഹാര്‍വി ജെ. ജെ. വാട്ട്‌സിന്റെ പുതിയ റിക്കോര്‍ഡ് കളക്ഷന്‍ 41.6 മില്യണ്‍ 

2017 ആഗസ്റ്റ് അവസാന വാരം ഹൂസ്റ്റണില്‍ സംഹാര താണ്ഡവം ആടിയ ചുഴലിയിലും മഹാപ്രളയത്തിലും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഒരു വര്‍ഷം കൊണ്ട് എന്‍ എഫ് എല്‍ താരം പിരിച്ചെടുത്ത സംഖ്യ 41.6 മില്യണ്‍ ഡോളര്‍

0

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ടെക്‌സസ് സ്റ്റാര്‍ ഡിഫണ്ടര്‍ ജെ. ജെ. വാട്ട്‌സ് ഒരു വര്‍ഷം പിരിച്ചെടുത്ത തുകയുടെ കണക്ക് പ്രസിദ്ധീകരിച്ചു. ജെ. ജെ. ഫൗണ്ടേഷനാണ് ഇതിനു നേതൃത്വം നല്‍കിയത്.

2017 ആഗസ്റ്റ് അവസാന വാരം ഹൂസ്റ്റണില്‍ സംഹാര താണ്ഡവം ആടിയ ചുഴലിയിലും മഹാപ്രളയത്തിലും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഒരു വര്‍ഷം കൊണ്ട് എന്‍ എഫ് എല്‍ താരം പിരിച്ചെടുത്ത സംഖ്യ 41.6 മില്യണ്‍ ഡോളര്‍ പുതിയ ലോക റിക്കാര്‍ഡ് സ്ഥാപിച്ചു. രോഗാതുരരായി 10,000 രോഗികള്‍ക്ക് ആവശ്യമായ മരുന്ന്, 600 വീടുകള്‍ പുതുക്കി പണിയുന്നതിനും 420 കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയ കേന്ദ്രങ്ങളും 26 മില്യണ്‍ പേര്‍ക്ക് ആഹാരവും നല്‍കുന്നതിന് ഈ ഫണ്ട് ഉപയോഗിച്ചതായി ജെ. ജെ. വാട്‌സിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. ഗൊ ഫണ്ട് മിയിലൂടെ 200,000 ഡോളര്‍ പിരിക്കുന്നതിനു ലക്ഷ്യമിട്ടു ആരംഭിച്ച ദുരിതാശ്വാസ നിധി 41.6 മില്യണ്‍ ഡോളറായി ഉയരുകയായിരുന്നു.

ഹുരികെയ്ന്‍ ഹാര്‍വിയില്‍ 125 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. 200,000 വീടുകള്‍ തകരുകയും 70 പേര്‍ മരിക്കുകയും ചെയ്തിരുന്നു. അതാതു സമയത്തു കൃത്യമായ കണക്കുകള്‍ പ്രസിദ്ധീകരിച്ചത് കൂടുതല്‍ പേര്‍ക്ക് സംഭാവന നല്‍കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

You might also like

-