പശുവിന്‍റെ പേരില്‍ വീണ്ടും കൊല; യുപിയില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

കാലിയെ മോഷ്ടിച്ചുവെന്നാരോപി‍‍ച്ചാണ് കൊലപാതകം. 22കാരനായ ഷാരൂഖ് ഖാനാണ് കൊലചെയ്യപ്പെട്ടത്

0

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബൈറെല്ലിയില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. കാലിയെ മോഷ്ടിച്ചുവെന്നാരോപി‍‍ച്ചാണ് കൊലപാതകം. 22കാരനായ ഷാരൂഖ് ഖാനാണ് കൊലചെയ്യപ്പെട്ടത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു.ഉത്തര്‍പ്രദേശ് ബൈറെല്ലി ജില്ലയിലെ ബോലാപൂര്‍ ഹിന്‍ഡോലിയ ഗ്രാമത്തിലാണ് സംഭവം. 50ഓളം വരുന്നആള്‍ക്കൂട്ടം കാലിക്കടത്തുകാരനെന്ന് ആരോപിച്ച് ഷാരൂഖിനെ മര്‍ദ്ദിക്കുകയായിരുന്നു. ഷാരൂഖിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു. യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം ആള്‍ക്കൂട്ടം തന്നെ പൊലീസിനെ വിളിച്ചുവരുത്തി ഷാരൂഖിനെ പൊലീസിന് കൈമാറുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

കൂട്ടുകാര്‍ വിളിച്ചതനുസരിച്ച് അവരെ കാണുന്നതിനായി വീട്ടില്‍ നിന്നും പോയതായിരുന്നു ഷാരൂഖെന്ന് വീട്ടുകാര്‍ പറയുന്നു. രാത്രിയായിട്ടും കാണാതായതോടെ വീട്ടുകാര്‍ വിഷമിച്ചെങ്കിലും രാവിലെയോടെ മടങ്ങിവരുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ രാവിലെ ഷാരൂഖിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായി അറിയിച്ച് പൊലീസിന്റെ ഫോണ്‍ സന്ദേശമാണ് എത്തിയത്.

You might also like

-