മുല്ലപ്പെരിയാറിൽ നിന്ന്  ജലം തുറന്നുവീട്ടതോടെ പ്രളയകെടുതിയിൽ പെട്ട് ദുരിതത്തിലായ ചപ്പാത്ത്  നശനഷ്ടങ്ങളുടെ  നടുവിൽ 

ചപ്പാത്തിലെ മിക്കവ്യാപാര സ്ഥാപനങ്ങളിൽ എല്ലാം തന്നെ വെള്ളം കയറി സാധന സാമഗ്ര മ്മി ക ൾ പൂർണ്ണമായും നശിച്ചു

0

ഉപ്പുതറ :മുല്ലപെരിയാർ അണകെട്ട്  തുറന്നു വീട്ടതോടെ  പ്രളയ കെടുതിയിൽ പെട്ട  ഉപ്പുതറ ചപ്പാത്ത്  കെടുതികളിൽനിന്നും  ഇനിയും മുക്തമായിട്ടില്ല പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ എല്ലാം വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്ഒപ്പം തീരപ്രദേശങ്ങളിൽ താമസിക്കുന്ന വീടുകളിലെ നശനഷ്ടങ്ങൾ ഇതുവരെയുO തിട്ടപെടുത്താൻപോലുമായിട്ടില്ലഅപ്രതീക്ഷിതമായുണ്ടായ ജലപ്രളയത്തിൽ  നിന്നുമുണ്ടായ ദുരിതത്തിൽ നിന്ന് കരകയറാൻ ചപ്പാത്തിലെ വ്യാപാരികൾക്കും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ദിവസങ്ങൾ വേണ്ടിവരും  കാലളായി സ്വരുക്കൂട്ടിയ സമ്പാദ്യമെല്ലാം പ്രളയം കവർന്നെടുത്ത വിഷമത്തിലാണ് ജലനിരപ്പ് താഴ്ന്നെങ്കിലും പെരിയാറിന്റെ തീരപ്രദേശത്തു ള്ള വീടുകളിൽ നിന്ന് വെള്ളം കുറേശ്ശേ ഇറങ്ങുന്നതേ ഉള്ളു വീടുകളിലെ ഗ്യാസ് അടുപ്പുകൾ ടി.വി   ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങൾ എല്ലാം പ്രളയത്തിൽ ഒഴുകി പോയി  ഈ വീടുകളിൽ ഉള്ള ആളുകൾ എല്ലാം പ്രദേശത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇപ്പോൾ. വെള്ളം ടൗണിൽ കയറിയതോടെ ചപ്പാത്ത്പാലത്തിന്റെ കൈവരികൾ പൂർണ്ണമായും തകർന്നു  കൂടാതെ ടൗണിൽ  വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിൽ  മണ്ണ് ഇ ടിഞ്ഞ് താഴ്ന്നിട്ടുമുണ്ട് ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രണത്തിൽ ഭാഗീകമാണ്

ചപ്പാത്തിലെ മിക്കവ്യാപാര സ്ഥാപനങ്ങളിൽ എല്ലാം തന്നെ വെള്ളം കയറി സാധന സാമഗ്ര മ്മി ക ൾ പൂർണ്ണമായും നശിച്ചു | ഇപ്പോൾ നശിച്ച സാധന ആൾ എല്ലാം കടകളിൽ നിന്ന് പുറത്തിറക്കി  ‘ സ്ഥാപനങ്ങൾ  വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിലാണ് വ്യാപാരികൾ തങ്ങൾക്കുണ്ടായ നാശ നഷ്ടങ്ങൾ എങ്ങനെ നികത്തി ഇനി മുന്നോട്ട് പോകും എന്ന തേങ്ങലാണ് ഓരോത്തരും  പങ്ക് വെയ്ക്കുന്നത്

പെരിയാറിന്റെ താണ്ഡവത്തിൽ ദുരിതത്തിലായ ചപ്പാത്തിലെ വ്യാപാരികൾക്ക് മുൻ പിൽ ഇപ്പോഴത്തെ പ്രതിസന്ധി എന്നത് വെള്ളപ്പാച്ചിലിൽ ടൗണിൽ അടിഞ്ഞ് കുടിയിരിക്കുന്ന ചെളിക്കൂമ്പാരമാണ് ‘പ്രദേശത്തെ മിക്ക വ്യാപാര സ്ഥാപനങ്ങൾക്ക് അകത്തും പുറത്തും ചെളി കൂമ്പാരമാണ് കിടക്കുന്നത്
ഇത് വൃത്തിയാക്കുന്ന ശ്രമകരമായ ജോലിയിലാണ് വ്യാപരി സമുഹങ്ങൾ രണ്ട് ദിവസമായി ഇപ്പോൾ ചെയ്യുന്നത്പെരിയാറിന്റെ ഉഗ്രതാണ്ഡവത്തിന്റെ പ്രഹര ശേഷിയിൽ നിന്നും ചപ്പാത്തിലെ നാട്ടുകാരും വ്യാപാരികളും മുക്തരായി വരുന്നതേ ഉള്ളു ഇപ്പോൾ ചപ്പാത്തിൽ ചെന്നാൽ എവിടെയും നമ്മുക്ക് കാണുവാൻ സാധിക്കുന്ന ഒരേ ഒരു കര്യം വ്യാപാരികൾ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് വൃത്തിയാക്കുന്നതും തങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്ന കാഴ്ചയുമാണ് എന്നാൽ ഇവർക്ക് മുൻപിൽ ഉണ്ടായ മറ്റൊരു പ്രതിസന്ധിയാണ് വെള്ളപാച്ചിലിൽ ടൗണിലെ വ്യാപാര സ്ഥാപന ആൾക്ക് അകത്തും പുറത്തു മാ യി വലിയ രീതിയിൽഅടിഞ്ഞ് കൂടിയ ചെളിമൺ കൂമ്പാരം

ചെളി അടിഞ്ഞ് കൂടി കിടക്കുന്നതുമൂലം അങ്ങോട്ടുമിങ്ങോട്ടുമുള്ള കൽ നടപോലും ദുഷ്കരമായി ഇതോടെ ഇത് കോരി കളയുന്ന ശ്രമകരമായ ജോലിെെയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി ചപ്പാത്ത് കാർചപ്പാത്തിലെ വെള്ളത്താൽ ചുറ്റപ്പെട്ടു പോയ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്ക് അകത്തും പുറത്തും വലിയ തോതിലാണ് ചെളി അടിഞ്ഞ് കൂടിയിരിക്കുന്നത് ഇതുമൂലം ചപ്പാത്തിലെ നാട്ടുകാർ ചേർന്ന് ഒന്നടങ്കമാണ് വൃത്തിയാക്കുന്ന ജോലികളിൽ മുഴുകിയിരിക്കുന്നത് ചെളിയിൽ പുതഞ്ഞ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളിലെ സാധന സാമഗ്രഹികൾ എല്ലാം കഴുകി വൃത്തിയാക്കുകയാണ് ഏവരും

 

You might also like

-