വഴികാണിച്ച് ജോയ്‌സ് … ഇടുക്കിയിലെ പ്രധാന സ്ഥലങ്ങളിലേയ്ക്ക് യാത്ര സാധ്യമായ വഴികൾ

ഇടുക്കിയിലെ പ്രധാന സ്ഥലങ്ങളിലേക്ക് യാത്ര സാധ്യമായ വഴികൾ ചുവടെ

0

ചെറുതോണി :  പ്രളയക്കെടുതിയിൽ ഏറ്റവും ദുരിതംപേറുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. വെള്ളപ്പാച്ചിലിലും മണ്ണടിച്ചിലിലും പാതകളെല്ലാം നശിച്ചു. ഈ സാഹചര്യത്തിൽ ഇടുക്കിയിലെ പ്രധാന സ്ഥലങ്ങളിലേക്ക് യാത്ര സാധ്യമായ വഴികൾ ചുവടെ. ജോയിസ് ജോർജ് എം.പി ഫേസ്ബുക്കിൽ പങ്കുവെച്ചതാണിത്.
തൊടുപുഴ -ചെറുതോണി

തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് – ചുരുളി – ചുരുളി പതാൽ കരിമ്പൻ – ചെറുതോണി, ഈ റോഡിൽ ചെറു വാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ ചുരുളിയിൽ നിന്ന് കരിമ്പൻ റോഡ് ബ്ലോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ (കഴിവതും 4×4 മാത്രം ) ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്‍പാറ വഴി (വലത്തേക്ക് മാത്രം ) തിരിഞ്ഞ് അല്പം കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് കുട്ടപ്പന്‍ സിറ്റിയ്ക്കുള്ള കുത്തു കയറ്റം കയറി(സൂക്ഷിക്കുക 1000 കിലോ ലോഡ് മാത്രം കയറ്റുക, വീതി കുറഞ്ഞ കുത്ത് കയറ്റം) കരിമ്പൻ ടൗണില്‍ എത്തി അവീടെ നിന്നും മെയിൻ റോഡിൽ ചെറുതോണി, കുയിലിമലലേയ്ക്ക് പോകാം.
കട്ടപ്പന-എറണാകുളം

കട്ടപ്പന-കുട്ടിക്കാനം-മുണ്ടക്കയം-പൊൻകുന്നം-പാലാ-ഏറ്റുമാനൂർ-എറണാകുളം
കട്ടപ്പന കോട്ടയം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് ഓടാൻ തുടങ്ങി
കട്ടപ്പന – ചെറുതോണി – കളക്ടറേറ്റ്

കട്ടപ്പന – ഇരട്ടയാർ – ശാന്തിഗ്രാം – തോപ്രാംകുടി മുരിക്കശ്ശേരി – കരിമ്പൻ ചെറുതോണി – കളക്ടറേറ്റ്
അടിമാലി- ചെറുതോണി

അടിമാലി – കൂമ്പൻപാറ – നായിക്കുന്ന് – മാങ്കടവ് – വെള്ളത്തൂവൽ – എസ് വളവ് – പുരയിടംസിറ്റി – കാക്കസിറ്റി – അഞ്ചാം മൈല് – കമ്പിളികണ്ടം – ചിന്നാർ – മുരിക്കാശ്ശേരി -കരിമ്പൻ – ചെറുതോണി
ചെറുതോണി-പൈനാവ്

റോഡ് ഗതാഗത യോഗ്യം ആയിട്ടുണ്ട്‌. എന്നാൽ കഴിവതും വലിയ വാഹനങ്ങൾ ഒഴിവാക്കുക.
വെള്ളപ്പൊക്കം കാരണം ഗതാഗതം നിർത്തിവച്ചിരുന്ന എറണാകുളം-തൃശൂർ, ആലുവ – പെരുമ്പാവൂർ – മൂവാറ്റുപുഴ, എറണാകുളം- മൂവാറ്റുപുഴ തൊടുപുഴ-പാലാ-കോട്ടയം എന്നീ റൂട്ടുകളിൽ ഇന്ന് രാവിലെ 11.30 മുതൽ ഗതാഗതം പുനസ്ഥാപിക്കുകയും, കെ എസ് ആർ ടി സി സർവീസ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

എറണാകുളം – ചെറുതോണി

എറണാകുളം- തൊടുപുഴ- വണ്ണപ്പുറം- ചേലച്ചുവട് – കരിമ്പൻ – ചെറുതോണി

തൊടുപുഴ_വണ്ണപ്പുറം _ചേലച്ചുവട് റോഡ് ചെറു വാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ അവിടെ നിന്ന് കരിമ്പന്‍ റോഡ് ബ്ളോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ (കഴിവതും 4×4 മാത്രം ) ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്‍പാറ വഴി (വലതുവശത്തേക്ക്) തിരിഞ്ഞ് അല്പം കഴിഞ്ഞ് ഇടതുതിരിരിഞ്ഞ് കുട്ടപ്പന്‍ സിറ്റിയ്ക്കുള്ള കുത്തു കയറ്റം കയറി(സൂക്ഷിക്കുക 1000 കിലോ ലോ‍ഡ് മാത്രം കയറ്റുക. വീതി കുറഞ്ഞ കുത്ത് കയറ്റം.) കരിമ്പന്‍ ടൗണില്‍ എത്തി അവീടന്നു മെയിൻ റോഡില്‍ ചെറുതോണി കുയിലിമല പോകാം ….
ചെറുതോണി – കുളമാവ് -തൊടുപുഴ ഇവിടെ മണ്ണ് മാറ്റി കൊണ്ടിരിക്കുകയാണ് എങ്കിലും ചിലയിടങ്ങളിൽ റോഡ് ഇടിഞ്ഞ് താണിരിക്കുന്നതായി അറിയുന്നു. അതിനാൽ കാലതാമസം ഉണ്ടാവാർ സാധ്യത കാണുന്നു.
വളരെ അത്യാവശ്യമായ ആശുപത്രി ആവശ്യങ്ങൾക്കായി ചെറുതോണി- നരകാ കാനം കട്ടപ്പന റൂട്ട് തുറന്നുകൊടുക്കുന്നുമുണ്ട്
അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക
സ്ത്രികളെയും കുട്ടികളെയും കൂട്ടി കഴിവതും യാത്ര ചെയ്യാതിരിക്കുക
ചെറിയ റോഡുകൾ കഴിവതും നാട്ടുകാർ ചേർന്ന് അത്യാവശ്യം ഗതാഗത യോഗ്യമാക്കാൻ ശ്രമിക്കുക.. കാരണം സർക്കാർ തലത്തിൽ പുനർനിർമ്മാണം കാലതാമസം നേരിടാം
എല്ലാവരും സുരക്ഷിതരായിരിക്കുക രാത്രി യാത്രകൾ ഒഴിവാക്കുക….

You might also like

-