പ്രതിക്ക് ജാമ്യം ,ഉന്നാവിൽ പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
എസ്.പി ഓഫീസിന് മുന്നില്‍വെച്ചായിരുന്നു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റു.
ഡൽഹി :ഉന്നാവിൽ പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് പെണ്‍കുട്ടി സ്വയം തീ കൊളുത്തിയത്. എസ്.പി ഓഫീസിന് മുന്നില്‍വെച്ചായിരുന്നു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികിത്സക്കായി കാണ്‍പൂരിലുള്ള ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രാവിലെ മണ്ണെണ്ണയുമായി പ്രധാന ഗേറ്റിലൂടെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയ പെണ്‍കുട്ടി സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. തീ ആളിപ്പടര്‍ന്നപ്പോള്‍ പെണ്‍കുട്ടി ഓഫീസ് പരിസരത്തൂടെ ആര്‍ത്തലച്ച് ഓടിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ തീ അണച്ചതായും ഉന്നാവ് എസ്.പി വിക്രാന്ത് വീര്‍ പറഞ്ഞു