ഇടുക്കിയിലെ ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്

ഇടുക്കിയിലെ നിർ‌മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം നേരത്തെ ഉയർന്ന് വന്നിരുന്നു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഇടുക്കിയിലെ രാഷ്ട്രീയനേതാക്കൾ സർക്കാർ ഉത്തരവിനെതിരേ രംഗത്തു വരികയും ചെയ്തു.

0

തിരുവനന്തപുരം . 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവ് തിരുത്തണമെന്നാണ് ഇടുക്കിയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ റവന്യൂ മന്ത്രിയും ഇടുക്കിയിലെ നേതാക്കളും പങ്കെടുക്കും.ഇടുക്കിയിലെ നിർ‌മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം നേരത്തെ ഉയർന്ന് വന്നിരുന്നു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഇടുക്കിയിലെ രാഷ്ട്രീയനേതാക്കൾ സർക്കാർ ഉത്തരവിനെതിരേ രംഗത്തു വരികയും ചെയ്തു. 1964 ഭൂ പതിവ് ചട്ടത്തിൽ ഭേദഗതി വരുത്തിയ റവന്യൂ വകുപ്പിന്റെ ഉത്തരവാണ് പ്രതിഷേധത്തിനു കാരണമായത്. ഇതോടെ പട്ടയഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്കു നിയന്ത്രണം വന്നു. ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് ആഗസ്ത് 22ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവനുസരിച്ച് ഇടുക്കിയില്‍ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിനു മാത്രമേ ഇനി ഉപയോഗിക്കാന്‍ പാടുള്ളൂ. പട്ടയഭൂമിയില്‍ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാകില്ല. ഭേദഗതി ഉത്തരവ് പ്രകാരം പട്ടയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ എന്‍ഒസിയും വേണം.

2010ലെ ഹൈക്കോടതി ഉത്തരവനുസരിച്ച് മൂന്നാറിലെ എട്ടു പഞ്ചായത്തുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂവകുപ്പിന്റെ എന്‍.ഒ.സി നിര്‍ബന്ധമാണ്. ഇത് ചട്ടമാക്കി മാറ്റാനായിരുന്നു സര്‍ക്കാര്‍ ആലോചന. എന്നാല്‍ ഉത്തരവ് വന്നപ്പോള്‍ അത് മൂന്നാറിനു പകരം ഇടുക്കി ജില്ലയ്ക്കാകെയായി മാറി. മന്ത്രിസഭ ചര്‍ച്ച ചെയ്യാതെയാണ് ഈ ഭേദഗതിയെന്നും സി.പി.ഐ ആരോപിച്ചിരുന്നു. ഈ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ഇന്നലെ ചേർന്ന ഇടതുമുന്നണിയോഗത്തിലും അഭിപ്രായം ഉയർന്നിരുന്നു.ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.

You might also like

-