ബി ജെ പി ക്ക് മറുപടി നല്കാൻ ഉന്നാവ് ഇരയുടെ ‘അമ്മ കോൺഗ്രസ്സ് സ്ഥാനാർത്ഥി
ബി.ജെ.പി. മുന്‍ എം.എല്‍.എ. കുല്‍ദീപ് സെന്‍ഗറിന്റെയും സംഘത്തിന്റെയും ക്രൂരതയ്ക്കിരയായ ഉന്നാവിലെ പെണ്‍കുട്ടിയുടെ മാതാവ് ആശാ സിങ്ങിനെയാണ് സ്ത്രീകളോടും കുട്ടികളോടുമുളള അക്രമണങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാവിനെത്തന്നെ സ്ഥാനാർത്ഥിയായി നിർത്താൻ കോൺഗ്രസ്സ് തീരുമാനിച്ചത് .
ഉന്നാവ്/യു പി | ഉത്തര്‍പ്രദേശിലെ ഉന്നാവ് മണ്ഡലത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക് .ബി ജെ പി സർക്കാരിന് മറുപടി നല്കാൻ കോൺഗ്രസ്സ് രംഗത്തിറക്കിയത് ഇക്കുറി . ബി.ജെ.പി. മുന്‍ എം.എല്‍.എ. കുല്‍ദീപ് സെന്‍ഗറിന്റെയും സംഘത്തിന്റെയും ക്രൂരതയ്ക്കിരയായ ഉന്നാവിലെ പെണ്‍കുട്ടിയുടെ മാതാവ് ആശാ സിങ്ങിനെയാണ് സ്ത്രീകളോടും കുട്ടികളോടുമുളള അക്രമണങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാവിനെത്തന്നെ സ്ഥാനാർത്ഥിയായി നിർത്താൻ കോൺഗ്രസ്സ് തീരുമാനിച്ചത് .
വർഷങ്ങൾക്ക് നീണ്ടുനിന്ന പോരാത്തജിനോടുപ്പിലാണ് ബി ജെപി നേതാവും എം എൽ എ യുമായ കുല്‍ദീപ് സെന്‍ഗറിനെ ജയിലിൽ അടക്കാനായത്. യോഗിയുടെ പോലീസ് ഇരക്ക് നീതി നിക്ഷേധിച്ചപ്പോൾ കനത്ത പ്രതിഷത്തിനൊടുവിലാണ് കുല്‍ദീപ് സെന്‍ഗറിനെ യു പി പോലീസ് അറസ്റ്റ് ചെയ്തത് . പ്രതിയെ ജയിലിൽ അടശേഷം അജ്ഞാതവാസത്തിലായിരുന്ന ഈ കുടുംബം അഞ്ച് മക്കളെയും ചേര്‍ത്തുപിടിച്ച് ഡല്‍ഹിയിലെ അജ്ഞാതവാസം അവസാനിപ്പിച്ചാണ് തന്റെ മകളെ പിച്ചി ചിന്തിയവർക്കെതിരെ പോരാട്ടം നയിക്കാൻ ആശ ഉന്നാവിൽ എത്തിയിട്ടുള്ളത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നല്‍കിയ ആത്മവിശ്വാസത്തില്‍. എന്നാല്‍,മകള്‍ ബലാത്സംഗത്തിനിരയായ, ഭര്‍ത്താവിനെ നഷ്ടമാക്കിയ, സഹോദരിമാരെ അപകടം കവര്‍ന്നെടുത്ത ഉന്നാവിലേക്ക് വീണ്ടുമെത്തുമ്പോള്‍ ആശങ്കയും ഭീതിയും ആശയെ വിട്ടകന്നട്ടില്ല
‘ആരു വിളിച്ചാലും ഫോണെടുക്കാന്‍ മടി. മക്കളെ അപായപ്പെടുത്തുമോയെന്ന ഭയം. ഉറക്കമില്ലാത്ത നാളുകള്‍. മകളുടെ ദുര്‍വിധിക്കും ഭര്‍ത്താവിന്റെ മരണത്തിനും ശേഷം മാഖി ഗ്രാമത്തില്‍ ഒറ്റപ്പെടലായിരുന്നു. മകള്‍ സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ചതോടെ ഗ്രാമത്തില്‍ നില്‍ക്കുന്നത് അപകടകരമാണെന്നു ബോധ്യപ്പെട്ടു. സുപ്രീംകോടതി കനിഞ്ഞതിനാല്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കി. മാഖിയിലെ കുടുംബവീടിന്റെ അവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. ഭയം കാരണം ബന്ധുക്കളാരും അവിടേക്കു പോയിട്ടില്ലെന്നും നെടുവീര്‍പ്പോടെ ആശ പറഞ്ഞു.
കുല്‍ദീപ് സെന്‍ഗറിന്റെ കുടുംബാംഗങ്ങളുടേയും കൂട്ടാളികളുടേയും ഭീഷണിയും സമ്മര്‍ദവും ഇപ്പോഴും ഇവര്‍ നേരിടുന്നുണ്ട്. ആശയുടെ മകള്‍ക്കും സഹോദരനുമെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിലായി 28 കേസുകള്‍ നിലവിലുണ്ട്. സെന്‍ഗറിന്റെ കുടുംബാംഗങ്ങളോ കൂട്ടാളികളോ ആണ് പരാതിക്കാര്‍. ‘ഏതു വിധേനയും സമ്മര്‍ദ്ദത്തിലാക്കുകയാണ് അവരുടെ ലക്ഷ്യം. ഭീഷണികള്‍ക്കു വഴങ്ങില്ല. പോരാട്ടം തുടരും- ഉറച്ച സ്വരത്തില്‍ ഉന്നാവിലെ അമ്മ പറഞ്ഞു.
വാഹനാപകട കേസില്‍ സെന്‍ഗറിന് സി.ബി.ഐ. ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ ആശക്കും കുടുംബത്തിനും കടുത്ത നിരാശയുണ്ട്. അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് തന്നെയാണ് അവരുടെ ഉറച്ച അഭിപ്രായം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉന്നാവില്‍ കോണ്‍ഗ്രസ് വാടകയ്‌ക്കെടുത്തു നല്‍കിയ വീട്ടിലാണ് ആശയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ താമസം. സദാസമയവും കേന്ദ്രപൊലീസിന്റെ കാവലുണ്ട്. അപകടം ഉണ്ടായ നാള്‍ മുതല്‍ പ്രിയങ്ക ഗാന്ധിയുടെ സഹായം ഈ കുടുംബത്തിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നിരന്തരം കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്.
‘യു.പിയില്‍ ബി.ജെ.പി. സര്‍ക്കാര്‍ മാറിയാലേ പൂര്‍ണനീതി ലഭിക്കൂ. സെന്‍ഗര്‍ ജയില്‍മോചിതനായാല്‍ താനും മക്കളും ആത്മഹത്യ ചെയ്യും. അയാളെ മോചിപ്പിക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ എന്ത് വഴിയും സ്വീകരിക്കും- ആശ സിങ് നിറകണ്ണുകളോടെ പറഞ്ഞു. വേദന നിറഞ്ഞ ഭൂതകാലം വേട്ടയാടുമ്പോഴും തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്ത്രീകള്‍ തനിക്കും കുടുംബത്തിന് സുരക്ഷിതരാകൺ കഴിയു എന്ന തിരിച്ചറിവിലാണ് ഈ ‘അമ്മ തെരഞ്ഞെടുപ്പിനെ നേരിടുന്നത്