യൂണി. കോളജ് അക്രമം മൂന്നു പേരുടെ നിയമന ശിപാര്‍ശ പി.എസ്.സി മരവിപ്പിച്ചു

പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട സംഭവം പിഎസ്‍സി വിജിലന്‍സ്‍ അന്വേഷിക്കുമെന്ന് പിഎസ്‍സി ചെയര്‍മാന്‍.

0

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ അക്രമസംഭവത്തിലെ പ്രധാന പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട സംഭവം പിഎസ്‍സി വിജിലന്‍സ്‍ അന്വേഷിക്കുമെന്ന് പിഎസ്‍സി ചെയര്‍മാന്‍. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മൂന്നുപേര്‍ക്കും അഡ്വൈസ് മെമ്മോ നല്‍കില്ല. പ്രതികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ല.

പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്ന് ചെയര്‍മാന്‍ എം കെ സക്കീർ തിരുവനന്തപുരത്ത് പറഞ്ഞു. കാസർകോട് ബറ്റാലിയനിലേക്കുള്ള നിയമനത്തിന് മൂന്നു പ്രതികളും പരീക്ഷ കേന്ദ്രമായി ആവശ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയാണ്. 2989 പേർ തിരുവനന്തപുരം ജില്ലയിൽ പരീക്ഷ കേന്ദ്രം തെരെഞ്ഞെടുത്തുവെന്നും എം കെ സക്കീര്‍ പറഞ്ഞു.

You might also like

-