കാര്യവട്ടം കാമ്പസില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ എം.ടെക് വിദ്യാർത്ഥി ശ്യാം പത്മനാഭന്റെ മൃതദേഹമാണ് കാര്യവട്ടം സർവകലാശാല കാമ്പസിലെ കാട്ടിനുള്ളിൽ കണ്ടെത്തിയത്.

0

തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ എം.ടെക് വിദ്യാർത്ഥി ശ്യാം പത്മനാഭന്റെ മൃതദേഹമാണ് കാര്യവട്ടം സർവകലാശാല കാമ്പസിലെ കാട്ടിനുള്ളിൽ കണ്ടെത്തിയത്. സർവ്വകലാശാലയുടെ ജീവനക്കാർ പെട്രോളിങ്ങിന് കാട്ടിനുളളിൽ പോകുന്ന സമയം ശക്തമായ ദുർഗന്ധം അടിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് മൃതദേഹം കാട്ടിനുള്ളിൽ കണ്ടത്. ഉടൻ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരികിൽ നിന്ന് കിട്ടിയ ബാഗിനുള്ളിൽ പത്മനാഭന്റെ മൊബൈൽ ഫോണും പുസ്തകവും പൊലീസ് കണ്ടെത്തി. അതിൽ നിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ലൈബ്രറിയിൽ പോയ ശ്യാം പത്മനാഭനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കഴക്കൂട്ടം പൊലീസിന് പരാതി നൽകിയത്.

You might also like

-